എവിടെക്കാ… സുലു.. എവിടേക്ക് പോവാ.. വേഗത്തിൽ കണ്ണന്റെ കയ്യിൽ പിടിച്ചു പുറത്തേക്ക് നടക്കുന്ന സുലേഖയോട് കണ്ണൻ ചോദിച്ചു ഒന്ന് മിണ്ടാതെ വന്നേ കണ്ണാ എന്ന് പറഞ്ഞു സുലേഖ കണ്ണനെ കൂട്ടി പുറത്ത് വന്ന്.. മുറ്റത്തു വിരിഞ്ഞു നിന്ന മുല്ല പൂക്കൾ പറിച്ചു തന്റെ മുണ്ടിന്റെ ഉള്ളിൽ വട്ടി പോലെയാക്കി ഇട്ടു നിറച്ചു കൊണ്ട് അവനെയും കൂട്ടി അകത്തേക്ക് പോയി..
ഇന്ദു അമ്മയുടെയും കണ്ണന്റെയും പ്രവർത്തികൾ ഓരോന്നും മൗനമായി ശ്രെദ്ദിച്ചു കൊണ്ടിരുന്നു ഒപ്പം വേണുവിന്റെ നിസംഘ ഭാവം അവളിൽ ചോദ്യ ചിഹ്നം ഉണ്ടാക്കി…
ഇതെന്താ പൂ ഇറുതെ എവിടെ കൊണ്ട് പോവാന കണ്ണൻ ചോദിച്ചു.. വാ അതൊക്കെ ഞാൻ പറഞ്ഞു തരാം എന്ന് പറഞ്ഞു സുലേഖ കണ്ണന്റെ ഒപ്പം അവരുടെ റൂമിൽ ചെന്നു പൂക്കൾ കിടക്കയിൽ വിതറി..
ഹോ.. കിടക്കാൻ ആരുന്നോ എന്ന് ചോദിച്ചു കട്ടിലിൽ ഇരിക്കാൻ പോയ കണ്ണനെ സുലേഖ പിടിച്ചു ഇപ്പൊ കിടക്കാൻ അല്ല കഴിച്ചു കഴിഞ്ഞു കിടക്കാൻ എന്ന് വശ്യമായി അവനെ നോക്കി അവൾ പറഞ്ഞു കൊണ്ട് അവനും ആയി താഴെക്ക് പോയി..
ആഹാരം കഴിച്ചു കൊണ്ടിരുന്നപ്പോൾ ആണ് വേണു പറഞ്ഞു തുടങ്ങിയത്..
കേട്ടോ സുലു.. നാളെ തൊട്ട് കണ്ണനെ കൂടി എന്റെ ഒപ്പം വിടാണം കടയിലേക്ക് എനിക്ക് ഒരു ആശ്വാസം ആകും അത്.. സുലേഖ എന്തെ എന്ന് ഭാവത്തിൽ വേണുനെ നോക്കിയപ്പോ അയാൾ കാരണം വ്യക്തമാക്കി..
ഇന്ദുന് അത് കേട്ടപ്പോ വല്ലാത്ത സന്തോഷം തോന്നി.. മുഖത്തു ചിരി തെളിഞ്ഞു.. ഏയ്യ് അതൊന്നും ശരിയാകില്ല.. കണ്ണൻ പോയാൽ പിന്നെ എനിക്ക് ആരാ..? ഒറ്റയ്ക്ക് ഇരുന്നു മടുക്കും.. ഞാൻ.. വിടില്ല.. സുലേഖ അതും പറഞ്ഞു ആഹാരം കഴിച്ചു കൊണ്ടിരുന്നു..