ഹാ.. ഇണ്ടല്ലോ.. ആണും പെണ്ണും ഒന്ന് തന്നെയാ രൂപ വ്യത്യാസം തന്നെ ഒള്ളു ഇപ്പൊ കണ്ണന്റെ ഉള്ളിലും എന്റെ ഉള്ളിലും ഉള്ളത് തന്നെ നമ്മൾ വിളിക്കുന്ന ഈശ്വരന്റെ ഉള്ളിലും ഒള്ളു ട്ടോ.. എന്ന് പറഞ്ഞു കണ്ണന്റെ കവിളിൽ ഒന്ന് പിച്ചി വലിച്ചു കൊണ്ട് സുലേഖ തേര്ത്ത തിരികളും ആയി പൂജ മുറിയിൽ പോയി.. പിന്നെ സുലേഖ വരുന്നത് കത്തിച്ചു പിടിച്ച നിലവിളക്കും ആയിട്ടാണ്…
കണ്ണൻ ഹാളിൽ പോയി ഇരുന്നു സുലേഖ നമഃ ചൊല്ലി അകത്തേക്ക് കയറി വന്നപ്പോ കണ്ണൻ വേണുവിനോട് സംസാരിച്ചു കൊണ്ടിരിക്കുവാ… എന്താ നാമം ചൊല്ലാൻ വരാഞ്ഞേ എന്ന് ചോദിച്ചു കൊണ്ട് കണ്ണന്റെ അടുത്തേക്ക് പാഞ്ഞു വന്ന സുലേഖ അവനെ ഒന്ന് തുറിച്ചു നോക്കി പൂജ മുറിയിൽ പോയി ഭസ്മം വിരലിൽ ആക്കി കൊണ്ട് വന്നു കണ്ണന്റെ നെറ്റിയിൽ ചാർത്തി..
വാ കഴിക്കാമ്… സുലേഖ കണ്ണന്റെ അടുത്തേക്ക് ചേർന്ന് നിന്ന് കൊണ്ട് പറഞ്ഞു ഇപ്പോളെ കഴിക്കാൻ നേരം എത്ര ആയിന്നാ സുലു.. വേണു സുലേഖയോട് ചോദിച്ചു.. ഹാ.. ഇവനെ കിടത്തി ഉറക്കണ്ടേ വേണു ഏട്ടാ നിസാര പണിയാതെന്നാ.. ഇന്ദു വന്നേ കഴിക്കാൻ എന്ന് പറഞ്ഞു കൊണ്ട് സുലേഖ കണ്ണനെ കൂട്ടി ഡെയിനിങ് ഹാളിൽ പോയി പുറകെ വേണുവും ഇന്ദു അമ്മയുടെ വിളി കേട്ടപ്പോ തന്നെ താഴെക്ക് വന്നു..
അവർ ഒരുമിച്ചിരുന്നു ആഹാരം കഴിച്ചു അടുക്കളയിലെ ബാക്കി പണികൾ കഴിയുന്ന വരെ സുലേഖ കണ്ണനെ കൂടെ തന്നെ പിടിച്ചു നിർത്തി.. ഇതെന്താ പാല് ഒക്കെ സുലേഖ കണ്ണനെയും കൊണ്ട് പടിക്കെട്ടുകൾ കയറി കൊണ്ടിരുന്നപ്പോൾ കണ്ണൻ ചോദിച്ചു.. എന്താ കണ്ണന് പാല് കുടിക്കുന്നത് ഇഷ്ടം അല്ലെ.. മ്മ്മ്..അവൻ ഇഷ്ടം ആണ് എന്നമട്ടിൽ ഒന്ന് മൂളി..