കടയിൽ വണ്ടി നിർത്തി വേണു ഇറങ്ങി.. കണ്ണന് വണ്ടി കൊടുത്തപ്പോ സുലേഖ മുന്നിലേക്ക് ഇറങ്ങി ഇരുന്നു..ആരോടും ഒന്നും മിണ്ടാതെ തന്നെ.. അവർ പോകുന്നത് നോക്കി വേണു നിന്നു കഴിഞ്ഞാണ് കടയിൽ കയറി പോയത്.ഒരു സൂപ്പർ മാർക്കറ്റ് ആണ് അവർക്ക് ഉള്ളത്.. നിത്യവും നല്ല ബിസിനസ്സ് കിട്ടുന്ന കട ടൌൺ സെന്ററിൽ തന്നെ..
വൈകുന്നേരം വണ്ടിയും ആയിട്ടാണ് കണ്ണനും സുലേഖയും വീട്ടിൽ വന്നത് സുലേഖയെ വീട്ടിൽ ഇറക്കി കണ്ണൻ വണ്ടിയും ആയി വേണുനെ വിളിക്കാൻ പോയി..
ഹാളിൽ ഇരുന്നു ടീവീ കണ്ട് കൊണ്ടിരുന്ന ഇന്ദു അകത്തേക്ക് കയറി വന്ന അമ്മേ നോക്കി.. ഹ.. വന്നോ.. എവിടെ അമ്മേടെ കണ്ണൻ ഇന്ദു ചോദിച്ചു .. അവൻ അച്ചനെ വിളിക്കാൻ പോയെടി.. സുലേഖ അതും പറഞ് കൊണ്ട് ഇന്ദുന്റെ അടുത്ത് ഇരുന്നു..
അമ്മേ നോക്കിയപ്പോ ആണ് അമ്മ മൂക്കുത്തി മാറിയത് അവൾ ശ്രെദ്ദിച്ചത്.. അമ്മ മൂക്കുത്തി മാറിയോ..? മം.. മാറി.. സുലേഖ പറഞ്ഞു.. അല്ല വേറെ ഇട്ടോ.. ഇന്ദു അമ്മയുടെ അടുത്തേക്ക് ഇരുന്ന് കൊണ്ട് ചോദിച്ചു.. ഇടത് മൂക്കിൽ ഒരു വെള്ള കല്ല് റിങ് മൂക്കുത്തി..മറ്റേ കാളാ മൂക്കുത്തി മാറി.. ഹ.. കൊള്ളാമോ മോളെ.. സുലേഖ ഇന്ദുന്റെ കയ്യിൽ പുടിച്ചു ചോദിച്ചു..
ഹാ.. ഇന്ദു പറഞ്ഞു.. അത് മാത്രം അല്ല ദാ കണ്ടോ.. ചെവി മറഞ്ഞു കിടന്ന മുടി മാറ്റി പുതിയതായി കാതിൽ ഇട്ടിരിക്കുന്ന ബുഗടി കൂടി സുലേഖ ഇന്ദുനെ കാണിച്ച് കൊടുത്തു.. കുറെ നാളത്തെ ആഗ്രഹം ആരുന്നു.. കൊള്ളാം ല്ലേ.. സുലേഖ രണ്ട് കാതും കാണിച്ച് മോളോട് ചോദിച്ചു..
മ്മ്മ്.. കൊള്ളാം കൊള്ളാം.. ഇതൊന്നും അച്ഛൻ കാണേണ്ട.. ഇന്ദു പറഞ്ഞു.. എന്താ കണ്ടാൽ.. പിടിച്ചു തിന്നുമോ..? സുലേഖ ഇന്ദുവിന്റ സംസാരം ഇഷ്ടം ആവാത്ത രീതിയിൽ ചോദിച്ചു.. അമ്മ ആദ്യമായിട്ടാണ് ഇങ്ങനെയൊക്കെ പറയുന്നത് ഇന്ദു കേൾക്കുന്നത്. ഞാൻ പോയി വേഷം മാറട്ടെ നല്ല ക്ഷീണം രാവിലെ മുതൽ ടൗണിൽ ചുറ്റി കറങ്ങുവാരുന്നു..