ശാരദേച്ചി ഞങ്ങൾ ഇറങ്ങുവാണെ
ശാരദ : നോക്ക് മോളെ ഇത് കൊണ്ട് പൊയ്ക്കോ
അച്ചു : എന്താ ചേച്ചി അത്
ശാരദ : ഇതിൽ കുറച്ച് മീൻകറിയാ സച്ചുവിന് ഇഷ്ടമല്ലേ മീൻകറി ഇത് കൊണ്ടുപോയ്ക്കോ എൻ്റെ കുട്ടി
(ശാരദ ചേച്ചിയുടെ ആ സംസാരത്തിൽ അമ്മയില്ലാത്ത അച്ചുവിനോടും സച്ചുവിനോടും ഉള്ള മാതൃസ്നേഹം കൂടി ഉണ്ടായിരുന്നു )
അച്ചു : എന്നാ ശരി ഞങ്ങൾ ഇറങ്ങട്ടെ
അല്ല രാവിലെ എപ്പോഴാ അമ്പലത്തിൽ പോണേ
അമ്മു : നമുക്ക് ഒരു 8 മണി ആയിട്ട് പോവാം ഞാൻ രാവിലെ റെഡി ആയിട്ട് അങ്ങോട്ട് വരാം ട്ടോ
അച്ചു : ആ ഡീ എന്ന ശരി ട്ടോ ഇനി നിൽക്കുന്നില്ല പോയി സച്ചുവിനു ചോറ് കൊടുക്കട്ടെ
അമ്മു: ആ ശരി ഡീ നോക്കി പോ
( അവരുടെ വീടുകൾ തമ്മിൽ അധികം അകലം ഒന്നുമില്ല ഒരു പത്ത് പതിനഞ്ച് മീറ്റർ ദൂരമേ കാണൂ വീട്ടിൽ എത്തിയ സച്ചു വേഗം കൈ കഴുകി കഴിക്കാൻ ഇരുന്നു)
സച്ചു : ചേച്ചി ചോറ് താ
അച്ചു : സച്ചുട്ടാ ഒരുമിനുട്ട് ചേച്ചി ഈ പ്ലേറ്റ് ഒന്ന് കഴുകട്ടെ
(അച്ചു വേഗം പ്ലേറ്റ് കഴുകി രണ്ടു പേർക്കും ഉള്ള ചോറും കറികളും വിളമ്പി അവരുടെ ആ ചെറിയ ഹാളിൽ വന്നിരുന്നു രണ്ടുപേരും കഴിക്കാൻ തുടങ്ങി)
സച്ചു : ചേച്ചി നാളെ പിറന്നാള് ആയിട്ട് കേക്ക് വാങ്ങുമോ
അച്ചു : കേക്ക് വാങ്ങാൻ ഉള്ള പൈസയൊന്നും ചേച്ചിയുടെ കയ്യിൽ ഇല്ല മോനേ നമുക്ക് സച്ചുട്ടൻ്റെ പിറന്നാള് വരുമ്പോൾ കേക്ക് മുറിക്കാം ട്ടോ
സച്ചു : സത്യായിട്ടും എൻ്റെ പിറന്നാളിന് കേക്ക് മുറിക്കുമോ
(സചുവിൻ്റെ പ്രതീക്ഷയോടെയുള്ള ചോദ്യം കേട്ടപ്പോൾ അച്ചുവിന് മനസ്സിൽ ഒരു കുറ്റബോധം തോന്നി സച്ചുവിന് വെറുതെ ആശ നൽകിയല്ലോ എന്നോർത്ത് കേക്ക് പോയിട്ട് ഒരു മിഠായി വാങ്ങാൻ പോലും പറ്റാത്ത സാഹചര്യം ആയിരുന്നു അവരുടെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ഒരു പെൺകുട്ടി കിടന്നു പോരാടുകയായിരുന്നു )