ഞങ്ങൾ പുറത്ത് വന്നപ്പോൾ അവൻ എന്നോട് പറഞ്ഞു..
എടി എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ നീ എന്നോട് പറ പെണ്ണെ….
ഞാൻ ഒരു ചിരി വരുത്തി… ചിരിച്ചു…
എടാ നിനക്ക് നാളെ എന്താ പരുപാടി… ഞാൻ ചോദിച്ചു….
എടി നാളെ… അമ്മയും ആയി ചന്ദ്രൻ മാമന്റെ വീട്ടിൽ പോകാമെന്ന് പറഞ്ഞരുന്നു.. അവിടെ പോയിട്ട് ഒത്തിരി ആയി… അമ്മ പോകുന്ന കാര്യം പറഞ്ഞു.. എന്നോട് കൂടെ വരാൻ അമ്മ പറഞ്ഞു.. ഞാൻ തന്നെ വീട്ടിൽ ഇരിക്കേണ്ടല്ലോ… അതുകൊണ്ട് ഞാനും വരാമെന്നു പറഞ്ഞു… അവൻ പറഞ്ഞു…
എടാ എനിക്ക് നിന്നോട് സംസാരിക്കാൻ ഉണ്ട് നാളെ നീ പോകാതിരിക്കുവാണേ ഞാനും അങ്ങോട്ട് വരാമായിരുന്നു… ഞാൻ പറഞ്ഞു…
അവൻ എന്നെ നോക്കി…
ഞാൻ ചിരിക്കാതെ ആണ് പറഞ്ഞത്….
അവൻ പറഞ്ഞു.. എന്നാൽ ഞാൻ രാവിലെ അമ്മയെ ബസ് കേറ്റി വിട്ടിട്ട് നിന്നെ വിളികാം…. എന്നിട്ട് ഞാൻ വന്നു കുട്ടികൊണ്ട് പോരാം… എന്താ…
അതു മതി…. എനിക്ക് നിന്നോട് കുറച്ചു പറയാൻ ഉണ്ടട…
ഞങ്ങൾ പിരിഞ്ഞു…
ഞാൻ വീട്ടിൽ വന്നു പാപ്പയോടു പറഞ്ഞു ആ തള്ളയുടെ കൂടെ നിക്കാൻ ബുദ്ധി മുട്ട് ആണ് അതുകൊണ്ട് ഞാൻ പോന്നതാണ് എന്ന്…
പപ്പാ ചിരിച്ചു….പപ്പാ എനിക്ക് എപ്പഴും സപ്പോർട് ആണ്…
പിറ്റേന്ന് രഞ്ജിത് വിളിച്ചു…അവന്റെ വിളിക് ഞാൻ കാത്തിരുന്നു.. 9 മണി കഴിഞ്ഞു..
ഞാൻ വീട്ടിൽ പറഞ്ഞു എനിക്ക് ടൗണിൽ പോകേണ്ടത് ഉണ്ട് എന്ന്.. പപ്പാ കൊണ്ടുവിടം എന്നു പറഞ്ഞു..
വേണ്ട ഏതെങ്കിലും റിട്ടൻ ഓട്ടോ വരും അതിൽ പൊക്കോളാം എന്നു പറഞ്ഞു ഞാൻ വീട്ടിൽ നിന്ന് ഇറങ്ങി.. അപ്പോഴേക്കും രഞ്ജിത് ബൈക്കിൽ വന്നു… ഞാൻ അവന്റെ കൂടെ ബൈക്കിൽ കയറി അവന്റെ വീട്ടിലേക്ക് പോയി…അടുക്കളയിൽ നിന്ന് ഒരു ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ട്…