പ്രാതൽ മേശയിൽ മാളുവും ഉപ്പയും ഉമ്മയുമുണ്ട്.
ഉമ്മ, എല്ലാവർക്കും ഇഡ്ഡലിയും സാമ്പാറും വിളമ്പുന്നു.
ഷാ.. ഇരിക്ക്.. ഞാൻ വിളമ്പി തരാം..
അവന്റുമ്മ പറഞ്ഞു.
ഉമ്മ : “എല്ലാവരും വേഗം കഴിച്ചേ,
ഷാനു, നിനക്ക് കോളേജിൽ പോകാനുള്ളതല്ലേ?
മാളൂ, നീയെന്താ സ്വപ്നം കണ്ടിരിക്കുകയാണോ? ഇന്നാ, ഈ ചട്ണി നല്ല എരിവുണ്ട്.”
അവൻ രണ്ടെണ്ണം കഴിച്ചെന്നു വരുത്തി വേഗം എഴുന്നേറ്റു കൈ കഴുകാൻ പോയി.
അവന്നിരുന്നിട്ട് ഇരിക്കപൊറുതി ഉണ്ടായിരുന്നില്ല.
രമ്യേച്ചി പോയി കാണുമോ???
അവൻ മനസ്സിൽ ചിന്തിച്ചു.
അത് കണ്ട്
മാളു (ചിരിച്ചുകൊണ്ട് ഷാനുവിനെ നോക്കി പറഞ്ഞു): വേഗം ചെല്ല് “. അല്ലെങ്കിൽ ഒരു കിസ്സ് മിസ്സാകും”. അവളവനെ കളിയാക്കി.
“നിന്നെ ഞാൻ പിന്നെ എടുത്തോളാം”! എന്നും പറഞ്ഞവൻ ബൈക്കിനടുത്തേക്ക് പാഞ്ഞു.
അവൻ രമ്യേച്ചിയുടെ വീട്ടിലേക്ക് പാളി നോക്കി.
ഭാഗ്യം”. രമ്യേച്ചിയുടെ ചെരിപ്പവിടെ കാണുന്നുണ്ട്. അപ്പൊ ആള് പോയിട്ടില്ല.
അവൻ സമാധാനത്തോടെ ഒരു നെടു വീർപ്പിട്ടു.
ഷാൻ രമ്യേച്ചിയുടെ വീടിനടുത്തു വണ്ടി നിർത്തി ഒന്ന് ഹോർണടിച്ചു.
ഹോർണടി കേട്ട്
അവളുടെ അമ്മ പുറത്തേക്ക് വന്നു.
അവൻ ചെറുതായൊന്നു പരുങ്ങി.
ശേഷം, പരുങ്ങൽ മറച്ച്
രമ്യേച്ചി ഇല്ലേ എന്ന് ചോദിച്ചു.
“ആ ഉണ്ട് മോനെ.” അവൾ ഡ്രസ്സ് മാറുകയാണ്.
എന്തെങ്കിലും ചോദിക്കാനുണ്ടോ..?
രമ്യേച്ചിയെ കൊണ്ട് പോവാൻ വന്നതാണെന്ന് അവരോട് നേരിട്ട് പറഞ്ഞാൽ ചിലപ്പോ എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടാക്കുമെന്ന് കരുതിയവൻ:
” അത് അമ്മേ….രമ്യേച്ചിയുടെ സ്കൂൾ വഴിയാണ് ഞാൻ കോളേജിൽ പോകുന്നത്.
വേണമെങ്കിൽ ചേച്ചിയെ അവിടെ ഡ്രോപ്പ് ചെയ്യാം എന്ന് വിചാരിച്ചു വന്നതാണ്.