നിധിയുടെ കാവൽക്കാരൻ 6
Nidhiyude Kaavalkkaran Part 6 | Author : Kavalkkaran
[ Previous Part ] [ www.kkstories.com ]

അങ്ങനെ കാത്തിരുന്ന സമയം വന്നെത്തി…
ഇന്ത്രനീലം v/s പുഷ്പഗിരി….
പത്ത് ഓവറാണ് കളി….
ടോസ്സ് ഇടനായി സച്ചിനും എതിർ ടീം ക്യാപ്റ്റനും ഗ്രൗണ്ടിന്റെ നടുവിലേക്ക് പോയി…
ഞങ്ങൾ എല്ലാവരും അങ്ങോട്ട് തന്നെ നോക്കി നിൽക്കുകയാണ്…
കാര്യമായിട്ട് എന്തൊക്കെയോ നടക്കുന്നുണ്ട്….
കുറച്ചു സമയം കഴിഞ്ഞതും സച്ചിനും അവനും തിരിച്ചു വന്നു….
“ആദ്യം നമ്മൾക്കാണ് ബാറ്റിംഗ്….”
സച്ചിൻ വന്നതും പറഞ്ഞു….
പക്ഷേ അവന്റെ മുഖത്ത് വലിയ സന്ദോഷമൊന്നുമില്ല….
കാരണം ഫസ്റ്റ് ബൌളിംഗ് ആയിരുന്നു കിട്ടിയതെങ്കിൽ അത് ഞങളുടെ ടീമിനേ സംബന്ധിച്ച് അഡ്വാൻറ്റേജ് കിട്ടുന്ന കാര്യമായിരുന്നു…
ആദ്യം തന്നെ അവരേ എറിഞ്ഞിട്ടാൽ പിന്നേ അതിനനുസരിച്ച് തിരിച്ചടിച്ചാൽ പോരേ….
എന്നാൽ ഭാഗ്യം ഞങ്ങളെ കാടാക്ഷിച്ചില്ല…
ഞങ്ങൾ എല്ലാവരും ഒരു സൈഡിൽ ചെന്നിരുന്നു….
കാര്യമായിട്ട് പ്ലാൻ ഒന്നും ഇല്ലാത്തതുകൊണ്ട് തന്നെ അതിനെകുറിച്ചാലോചിച്ച് സമയം പാഴാക്കേണ്ടി വന്നില്ല…
ഓപ്പണിങ് ബാറ്റ്സ്മനായി ഞാനും രാഹുലും ആദ്യമേ ഇറങ്ങി….. അഞ്ചാറു കൊല്ലം മുന്നേ കളി നിർത്തിയതാണെങ്കിലും ഈ കഴിഞ്ഞ ദിവസങ്ങളിൽ പ്രാക്റ്റീസ് ചെയ്തതിന്റെ ധൈര്യത്തിലാണ് ഞങളുടെ പോക്ക്..
ടെന്നീസ് ബോൾ ആയതുകൊണ്ട് വേറേ സേഫ്റ്റി പാടുകളുടെ ആവശ്യമൊന്നും വന്നില്ല.