അവൻ കാര്യങ്ങൾ വിശദീകരിച്ചു.
അവൾ: ഓ. അതാണോ,
റസീൻ വന്നാലവനോട് പറയാട്ടോ എന്നും പറഞ്ഞു
വീണ്ടും അതെ പുഞ്ചിരി 😍.
(പുല്ല് ആളെ മയക്കാനായിട്ട്..)
ഞങ്ങൾ പോവുകയാണെന്ന് പറഞ്ഞു അവിടെ നിന്ന് ഇറങ്ങി.
ഇറങ്ങുമ്പോൾ അവളെന്നെ ഒന്ന് പ്രേത്യേകം ഒന്ന് നോക്കിയതായി ഞാൻ ശ്രദ്ധിച്ചു.
തിരിച്ചു നടക്കുമ്പോൾ ഞാനവനോട് ചോദിച്ചു: എടാ അതാരാ..??
അവൻ: അത് റസീനിന്റെ ഇത്താത്തയാണ്.
അവൾ ഡിഗ്രിക്ക് പഠിക്കുകയാണെന്നും പറഞ്ഞു.
(എന്നേക്കാൾ 7 വയസ്സിനു മൂത്തതാണ് ട്ടോ അവൾ).
വേറൊന്നും ഞാൻ ചോദിച്ചില്ല. വേറൊന്നും അവൻ പറഞ്ഞതുമില്ല.
അങ്ങനെ ദിവസങ്ങൾ കടന്നു പോയി.
സ്കൂൾ തുറക്കാറായി.
അതിനിടെ ആരുടേയും സഹായമില്ലാതെ തന്നെ ഞാൻ നീന്താൻ പഠിച്ചു.
കുറച്ചു ദിവസത്തിനു ശേഷം എന്നെ പുതിയ സ്കൂളിൽ 7ാം ക്‌ളാസിലേക്ക് ചേർത്തി.
അവർ രണ്ടു പേരും(റസീനും സിനാനും) എന്റെ ക്‌ളാസിലാണെന്നുള്ളത് എനിക്ക് വലിയ ആശ്വാസം നൽകി.
ദിവസങ്ങൾ കടന്നു പോയി കൊണ്ടിരുന്നു. 7ൽ നിന്ന് 8ാം ക്‌ളാസിലേക്കും ലേക്കും അത് കഴിഞ്ഞു 9ാം ക്‌ളാസിലേക്കും എത്തി.
അതിനിടക്ക് 2,3 തവണ ഞാൻ അവളെ കണ്ടിരുന്നു. അപ്പോയൊക്ക അവൾ എന്നോട് ചെറുതായിട്ടൊന്ന് പുഞ്ചിരിക്കുമായിരുന്നു.
ഞാൻ അതൊന്നും അത്ര കാര്യമായിട്ടൊന്നും എടുത്തിട്ടില്ലായിരുന്നു. (ചെറിയ പ്രായമല്ലേ ).
അങ്ങനെ 9ാം ക്ലാസ്സ് പകുതി ആകുന്ന സമയത്താണ് ആ ട്വിസ്റ്റ് നടക്കുന്നത്.
ഞങ്ങൾ സ്വന്തമായി വീട് വെക്കാൻ നോക്കിയിരുന്നു. പക്ഷെ ഒന്നും നടന്നിരുന്നില്ല.(ഇപ്പൊ താമസിക്കുന്നത് തറവാട്ടിലാട്ടോ)