ഇടക്കൊന്നുരണ്ടു തവണ കണ്ടെങ്കിലും അവൾ മുഖം തരാതെ ഒഴിഞ്ഞു മാറി.
ഞാൻ വിചാരിച്ചു കഴിഞ്ഞതെല്ലാം എന്റെ തോന്നലാണെന്നും അനിയന്റെ പ്രായമുള്ള എന്നെ അവൾ എങ്ങനെ പ്രേമിക്കാനാണെന്നും.
അവൾ കല്യാണത്തിന് സമ്മതിച്ചു കാണുമെന്നും വിചാരിച്ചു
.
അത് കൊണ്ട് തന്നെ അവളെ ഇനി നോക്കി ശല്യം ചെയ്യണ്ടെന്നും
ഞാനെന്റെ sslc പരീക്ഷ മുന്നിൽ കണ്ട് നന്നായി പഠനത്തിൽ ശ്രെദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു.
ഉമ്മറത്തു വന്നിരിക്കുന്നത് ഞാൻ കുറച്ചു
. വൈകുന്നേരങ്ങളിൽ ഞാൻ കൂട്ടുകാർക്കൊപ്പം ചിലവഴിച്ചു
അങ്ങനെ അവളുടെ ഉപ്പ വരുന്ന ദിവസം വന്നെത്തി.
രാവിലെ റസീന്റെ വിളി കേട്ടാണ് ഞാനുണർന്നത്.
ഷാനു.. എടാ ഷാനു…
ഞാനുറക്ക ചടവോടെ എഴുന്നേറ്റു..
ഞാൻ : എന്താടാ രാവിലെ…തന്നെ????
അവൻ : ഇന്ന് എന്റെ ഉപ്പ വരും. ഉപ്പാനെ കൊണ്ട് വരാൻ നീ എയർപോർട്ടിൽ പോരുന്നോ…???
ഞാൻ : (ഒന്നാലോചിച്)..ആരൊക്കെയുണ്ട്.
അവൻ : ഞാനും (പിന്നെ അവന്റെ കുടുംബക്കാരുടെ കുറച്ചു പേരുകൾ പറഞ്ഞു. അവന്റെ ഉപ്പാടെ ജേഷ്ഠൻ. അവരുടെ മോൻ അങ്ങനെ കുറച്ചു പേർ )
.
ഞാൻ : നിന്റുമ്മയും ഇത്തയും പോരുന്നില്ലേ..?
അവൻ : ഓ. ഇല്ല. ഇതെന്റെ ഉപ്പാന്റെ ആദ്യത്തെ വരവൊന്നും അല്ലല്ലോ.. അത് കൊണ്ട് വരുന്നില്ല എന്ന് പറഞ്ഞു.
ഞാൻ : എന്നാ ശെരി. ഞാനും വരാം.
അവന്റെ ഇത്ത ഉണ്ടെങ്കിൽ എനിക്കും അവൾക്കും ബുദ്ധി മുട്ടുണ്ടാകും എന്ന് കരുതി ഞാൻ പോകാതിരിക്കാൻ തീരുമാനിച്ചിരുന്നു.
അങ്ങനെ ഞങ്ങൾ എയർപോർട്ടിൽ പോയി അവന്റെ ഉപ്പാനെ കൂട്ടി വന്നു. ഞങൾ ചെറുതായൊന്നു പരിചയപ്പെട്ടു.