ആരുടെ തെറ്റ്
Aarude Thettu | Author : Jayasree
മേവനം പോലിസ് സ്റ്റേഷൻ
ഇരു നില കെട്ടിടം…
അതിനു ഇടത് വശത്തായി ഒരു ചുവന്ന ടിപ്പർ അതിനു മുകളിൽ ഒരു ജീപ്പ്
അതിനും മുകളിൽ ആയി ഒരു ഓട്ടോ
ഇടത് ഭാഗത്ത് ബൈക്കുകളുടെ ഒരു നീണ്ട നിര അതിൽ നിരയുടെ ഏറ്റവും അറ്റത്തുള്ള രണ്ടു ബൈക്കുകൾ ബാക്കി ഉള്ളത്തിന് മുകളിലേക്ക് ചരിഞ്ഞു വീണു കിടക്കുന്നു
വരുന്നതും പോകുന്നതുമായ ആളുകൾ
ചിലർ സന്തോഷത്തിലാണ് ചിലർ ആകെ ടെൻഷണിലും…
ഒരു പിയാജിയോ ഓട്ടോ അതിനു മുറ്റത്ത് വന്ന് നിർത്തി
അതിൽ നിന്നും ഒരു കോൺസ്റ്റബിൾ പുറത്തിറങ്ങി അതിനു ശേഷം ഒരു യുവാവും യുവതിയും
കോൺസ്റ്റബിൾ ഒട്ടോക്കാരന് പൈസ കൊടുത്ത് രണ്ടു പേരെയും കൂട്ടി അകത്തേക്ക്
ടേബിളിൽ എഴുത്തിന് ഇരിക്കുന്ന ഒരു വനിത കോൺസ്റ്റബിൾ
എഴുത്ത് നിർത്തി ശ്രദ്ധ അവരിലേക്ക് തിരിച്ചു
മഞ്ജു : സാറേ ഇന്ന് എന്താ കോൾ
കോൺസ്റ്റബിൾ സഹദേവൻ : നർക്കോട്ടിക്സ്
മഞ്ജു : ആഹാ വലിയ പുള്ളികൾ ആണല്ലോ
ഓട്ടോയിൽ കൊണ്ട് വന്നത് മോശായി പോയി
അവള് ഒന്ന് ചിരിച്ചു
സഹദേവൻ : ഇവർക്ക് ഇതൊന്നും പോര നഗരസഭയുടെ ചവറ് എടുക്കുന്ന വണ്ടിയ നല്ലത്… നോട്ടം കണ്ടില്ലേ…
സഹദേവൻ : അല്ല സാറ് ഇതുവരെ വന്നില്ലേ
മഞ്ജു : ഇല്ല…. എവിടെയോ മരണം റിപ്പോർട്ട് ചെയ്തതെന്ന് അത് അന്വേഷിക്കാൻ പോയതാ… ഇന്ന് പുള്ളി സ്റ്റേഷനിൽ കയറിയിട്ടെ ഇല്ല
സഹദേവൻ : അടിപൊളി. 24 മണിക്കൂറിൽ കോടതിയിൽ ഹാജരാകാൻ അല്ലെ റൂൾ
മഞ്ജു : അതൊന്നും സരില്ല സമയം കുറച്ച് നീട്ടി ഇട്ട മതി സാധാരണ അങ്ങനെ അല്ലെ നമ്മൾ ചെയ്യുന്നെ