——————————–
വൈകിട്ട് നാലര ആയപ്പോൾ തന്നെ കവിത സിജുവിനെ വിളിച്ചു ഫോണെടുത്ത അവനോട് അവൾ പറഞ്ഞു ……. മോനെ ഞാൻ വൈകിട്ട് അഞ്ചേകാലിന് തന്നെ ബസ് സ്റ്റോപ്പിൽ എത്തും ലെറ്റാകാതെ എത്താൻ നോക്കണേ പിന്നെ ഒരു കാര്യം കൂടി ഇന്ന് വൈകിട്ടത്തെ ചായ കുടി എൻറ്റൊന്നിച്ചാണ് അത് മറക്കരുത് ……… ഇല്ല , ഞാൻ മറന്നിട്ടില്ല കുഞ്ഞാ ……. എനിക്ക് ഓർമ്മയുണ്ട് ഞാൻ കൃത്യ സമയത്ത് തന്നെ എത്താം ……. പിന്നെ ഇന്നത്തെ ചായകുടി ഒന്ന് വിസ്തരിച്ചു തന്നെ ആയിക്കോട്ടെ ! ഒക്കെടാ അക്കാര്യം കുഞ്ഞ ഏറ്റു മോനെ ! ……….
അവൻ പറഞ്ഞിരുന്നത് പോലെ കൃത്യ സമയത്ത് തന്നെ ബസ് സ്റ്റോപ്പിൽ നിന്ന് അവ ന് കവിതയെ കൂട്ടി കൊണ്ട് വന്നു …… പെട്ടെന്ന് തന്നെ അവൾ ചുരിദാർ മാറ്റി മിഡിയും ടോപ്പും ഇട്ട് ബേക്കറിയിൽ നിന്ന് വാങ്ങിയ അവൻ്റെ ഇഷ്ടമുള്ള ഐറ്റംസ് ഒക്കെ നിരത്തി …….. വിസ്ഥരിച്ചുള്ള ചായ കുടി കഴിഞ്ഞ് കവിത കപ്പും പ്ലേറ്റുകളും എടുക്കുന്നതിന് ഇടയിൽ അവൻ ചൊതി ച്ചു ……. കുഞ്ഞ ഇന്നലെ എന്നോട് എന്തോ പറയാമെന്ന് പറഞ്ഞല്ലോ എന്താ അത് ?ഞാനിപ്പോ വരാം മോൻ ഇരിക്കു എന്ന് പറഞ്ഞു അവൾ കപ്പും പ്ലേറ്റുകളും എടുത്ത് അകത്തേക്ക് പോയി …….. അൽപ സമയം കഴിഞ്ഞു തിരികെ വന്ന കവിത സോഫയിൽ അവൻ്റെ അടുത്ത് ചേർന്ന് ഇരുന്ന കൊണ്ട് പറഞ്ഞു ………
അതു വേറൊന്നും അല്ല മോനേ എനിക്ക് പെട്ടെന്ന് ഒരു ആഗ്രഹം നമ്മുടെ സ്കൂട്ടറും കറും ഒക്കെ ഓടിക്കാൻ പഠിക്കണം ……… അതിനു വേണ്ടി ഡ്രൈവിംഗ് സ്കൂളിൽ ഒന്നും പോകാൻ എനിക്ക് വയ്യാ മോൻ തന്നെ പഠിപ്പിച്ചു തരണം അക്ഷേ ഈ കാര്യം ആരും അറിയരുത് ……. ഗീതുവേച്ചി പോലും അറി യരുത് ! പലിശക്കാരൻ കേശു ഈ ആഴ്ച്ച യിൽ തന്നെ പോകും എന്നാണ് കേട്ടത് അതു കഴിഞ്ഞ് നമുക്ക് തുടങ്ങാം ………. ഞാൻ ലൈസൻസ് ഒക്കെ എടുത്ത ശേഷം വണ്ടി ഓടിചു് നമുക്ക് അവരെ ഒക്കെ ഒന്ന് ഞെട്ടിക്കണം ………. അതുവരെ അവളെ കേട്ടിരുന്ന അവൻ പറഞ്ഞു നമുക്ക് ഞെട്ടിക്കാം ഞാനുണ്ട് കുഞ്ഞയുടേ കൂടെ ഇപ്പോഴെങ്കിലും തോന്നിയാലോ അതൊക്കെ ഒന്ന് പഠിക്കാൻ ………. അതു കേട്ട ഉടൻ സോഫയിൽ നിന്ന് ചാടി എഴുന്നേറ്റ് തൻ്റെ വലതു കൈ അവന് നേരെ നീട്ടി കൊണ്ട് അവൾ പറഞ്ഞു …….. കൊണ്ട് കൈ നീയാണ് എൻ്റെ പ്രിയപ്പെട്ടവൻ എന്ന് പറഞ്ഞു കൊണ്ട് അവനെ തൻ്റെ മാറോട് ചേർത്ത് ആശ്ലേഷിച്ചു ……….