അവർ മുറിയിൽ എത്തി
അയാള് : ഭക്ഷണം സമയം ഒക്കെ അറിയില്ലേ അതിന് പുറമെ എന്തെങ്കിലും വേണം എങ്കിൽ വിളിക്കാൻ മടിക്കരുത്
സംഗീത : ഇവിടെ വേറെ ആരും ഇല്ലേ..
അയാള് : ഇവിടത്തെ റിസപ്ഷണിസ്റ്റ് റൂം ബോയ് ഒക്കെ ഞാൻ തന്നെയാ
അത് കേട്ട് രാധിക ഒന്ന് ചിരിച്ചു… അത് കണ്ട് അയാളും
അയാള് : എന്ന ശരി
സമയം ഉച്ചയ്ക്ക് 2: 30
സംഗീത : ഞാൻ ഒന്ന് മയങ്ങാൻ പോകുന്നു വൈകുന്നേരം പുറത്തിറങ്ങാം
രാധിക : അപ്പോ ഇതിന മീറ്റിംഗ് എന്നും പറഞ്ഞു വീട്ടീന്ന് ഇറങ്ങിയെ
സംഗീത : മീറ്റ്ങ് തന്നെ അല്ലെ നമ്മൾ രണ്ഡലും
രാധിക : അവിടെ മോൾ മാത്രമേ ഉള്ളൂ…
സംഗീത : അവൾക്ക് ഫുഡ് ഉണ്ടാകാൻ അറിയില്ലേ പിന്നെന്താ…ഇയാള് ഒന്ന് വെറുതെ ഇരി
രണ്ടു പേരും ഒന്ന് മയങ്ങി
സമയം 5 മണി
സംഗീത : അതേയ് ഇതും ഇട്ടിട്ട പോണേ..ഡ്രസ് ഞാൻ കൊണ്ട് വന്നിട്ടുണ്ട്
ഒരു കറുത്ത 3 ഫോർത്ത് ഒരു ഇളം പച്ച ടി ഷര്ട്ട്
രാധിക : അയ്യേ ഇതോ
സംഗീത : വേഗം ഇട്ടിട്ട് വാ
രാധിക : ശരി
സംഗീത ഒരു മഞ്ഞ ഷർട്ടും നീല ട്രൗസറും
സംഗീത : വോ… ആൾ ആകെ മാറിലോ പോളി
രാധിക : ബോർ ആണോ
സംഗീത : ഇയാള് വാ…
അവർ നടന്നു ബീച്ചിൻ്റെ അടുത്തേക്ക്…
തിരകൾ വന്ന് തീരത്തെ തലോടി കൊണ്ടിരുന്നു
അവർ രണ്ടുപേരും മണലിൽ ഒരു സ്ഥലത്ത് ചെന്നിരുന്ന് തിര വരുന്നതും പോകുന്നതും നോക്കി ഇരുന്നു…
ഒരു വശത്ത് കാറ്റ് അവരുടെ മുടി പാറിച്ച് കൊണ്ടിരുന്നു
കുറച്ച് സമയത്തെ മൗനം
രാധിക : എടോ ലൈഫിൽ ഒരു പാട് വർഷങ്ങൾക്ക് ശേഷം ആണ് ഇങ്ങനെ
സംഗീത : ഇയാള് ഇനി ഇപ്പോഴും അവിടെ അടുപ്പിൽ ഊതിയും തുണി അലക്കി ഇരുന്നാൽ മതിയോ