നീയെന്ന ഇറങ്ങിക്കോ..
എന്താണ് പെൺകുട്ടിയുടെ പേര്?
അവർ രണ്ടു പേരും ആ ശബ്ദം വന്ന ഇടത്തേക്ക് നോക്കി
ചോദിച്ച കേട്ടിലേ?
സരസ്വതി എന്നാ പെണ്ണിൻ്റെ പേര്..
മഹ്മ്മ് .. തള്ള ഒന്ന് മൂളി..
എല്ലാം മനസിലായ പോലെ വാര്യർ ഒന്നും മിണ്ടാതെ കസേരയിലേക്ക് ചാരി.
അങ്ങുനിൻ്റെ വളരെ അകന്ന ഒരു ബന്ധത്തിലേയ ഭർത്താവ് മരിച്ചു കുഞ്ഞും പ്രസവത്തിൽ മരിച്ചു, ആരും നോക്കാൻ ഇല്ലാത്ത ഒരു ശോഷിച്ച തറവാട് പിന്നെ കുഞ്ഞ് മരിച്ച ദുഃഖം വേറെയും, അതാണ് സഹിക്കാൻ പറ്റാത്തത്
മ്മ് .. ശെരി.. തള്ള പറഞ്ഞു..
എന്ന ഞാൻ ഇറങ്ങുവ തീയതി കുറുപ്പിച്ചേച് വന്നേക്കാം..
അതിനും ഒന്നും മിണ്ടാതെ വാര്യർ കണ്ണുമടച്ചിരുന്നു..
പെട്ടന്നായിരുന്നു നിശബ്ദതയെ കീറി മുറിച്ചു കൊണ്ടുള്ള ഒരു കുഞ്ഞിൻ്റെ കരച്ചിൽ.
വാര്യരും തള്ളയും അങ്ങോട്ടേക്ക് പാഞ്ഞു..
കല്യാണ ഒരുക്കങ്ങൾ തകൃതിയാൽ നടന്നു, ഒരുക്കങ്ങൾ ഒന്നും തന്നെ ഇല്ലെന്ന് പറഞ്ഞാല് അതിലും തെറ്റില്ല.
കോവിൽ വെച്ച് ചെറിയൊരു കെട്ട് എന്നാൽ നായർക്ക് ഇതെല്ലാം അത്ഭുതമായിരുന്നു കാരണം വീടിനു മുന്നിലെ പന്തലുകൾ ചെറിയൊരു ഭക്ഷണം വീടിനു ചുറ്റും വൃത്തിയാക്കുക ഇതെല്ലാം ആര് ചെയ്തതാണെന്ന് നായർക്കറിയാം എന്നാലും…
നാണി തള്ള തന്നെ അവളെ കയ്യും പിടിച്ച് വീടിനകത്തേക്ക് ക്ഷണിച്ചു
ജീവച്ഛവം പോലെ നിന്ന അവളുടെ കൈകളിലേക്ക് കുഞ്ഞിനെ ഏല്പിച്ചു കൊണ്ട് ചിരിച്ചുകൊണ്ട്
എന്റെ ദൗത്യം പൂർത്തിയായി..
കുഞ്ഞിനെ കണ്ട സരസ്വതിയുടെ മുഖം സന്തോഷത്തിൽ വിടർന്നു.. കണ്ണുകളിൽ നിന്ന് ധാരയായി നീർതുള്ളികൾ ചാടി അത് കുഞ്ഞിന്റെ കൈകളിൽ സ്പർശിച്ചപ്പോൾ അവൻ കരഞ്ഞു തുടങ്ങി. അത് കണ്ട് തള്ള