അയ്യർ തൻ്റെ പൂർവ്വപിതാക്കന്മാർ പെണ്ണിനും സോമരസത്തിനും വേണ്ടി വിറ്റുതുലച്ച സ്വത്തിൽ നിന്നും ബാക്കി ഉള്ളത് കൂടി എങ്ങനെ തുലയ്ക്കാം എന്ന ചിന്തയിൽ നിന്നും,
തനിക്ക് ഒരു ആണ് സന്താനത്തെ തരണമേ എന്ന് നേർന്ന് അമ്പലങ്ങൾ തോറും വഴിപാട് നേർന്ന് നടന്നു. തൻ്റെ പതിനാറാമത്തെ അമ്പല നിരങ്ങലും തീരത്ത് കൃതാർഥനായി വാര്യർ വീടിൻ്റെ ഉമ്മറപ്പടിയിൽ നിവർന്നിരുന്നു .
സരസ്വതീ..
നേരം ത്രിസന്ദ്യ ആയിരിക്കുന്നു ഒരു വിളക്ക് പോലും കത്തിച്ചില്ല, ഇവൾ ഇതെവിടെ .
മാളു… പൊന്നി..
താൻ സഹായത്തിന് നിർത്തിയിരുന്ന വകയിലെ പെണ്ണുങ്ങളെ വിളിച്ചു. ഉത്തരമില്ല
കിടന്നു ഒച്ചയിടണ്ട അവർ ആരും ഇവിടില്ല. ഇതിയാൻ പോയതിൻ്റെ മൂന്നാം മാസം അവർ ഇവിടുന്ന്…
നിറവയറുമായി മെല്ലിച്ച ഒരു ശരീരം നടന്നു വന്നു..
കാശൊന്നും കൊടുക്കണ്ടായപ്പോൾ എല്ലാവരും പോയി, ഇനി ഞാൻ മാത്രം ഉണ്ട് ബാക്കി..
ഏയ് പോയന്നോ.. ആ പോയവരൊക്കെ പോട്ടെ 3 മാസം ശമ്പളം കിട്ടിലാച്ചാൽ പോണെങ്കിൽ പോകട്ടെ നാശങ്ങൾ. നിയെനിക്കൊരു ചായ ഇട്ട് താടി.
പാലില്ല.. കറവകാശ് കൊടുക്കാഞ്ഞോണ്ട് പരമു അവളെ കൊണ്ട് പോയി…
ആഹ് എന്ന ഒരു കട്ടൻ താടി നാടായ അമ്പലങ്ങൾ എല്ലാം കേറി നമ്മുടെ ഉണ്ണിക്ക്വേണ്ടി..
അതും കേട്ട് ആ രൂപം വേച്ച് വേച്ചു അടുക്കളയിലോട്ട് നീങ്ങി.
കട്ടൻ കിട്ടിയ സന്തോഷത്തിൽ തൻ്റെ പത്നിയെ നോക്കി സന്തോഷത്തോടെ ഒരു പുഞ്ചിരി നൽകി. അവരും അവരാൽ കഴിയും വിധം അത് തിരിച്ചും..
കാടുംപിടിച് കരിയിലകളാൽ മൂടപ്പെട്ട തൻ്റെ ശോഷിച്ച വീടും പുരയിടവും നോക്കി അയ്യർ