അയ്യോ.. എന്താ ഈ കാണിക്കണേ ഞാൻ ചെയ്യാം.. ദേവി വെപ്രാളത്തോടെ പറഞ്ഞു കൊണ്ട് കാർത്തികയുടെ അടുത്ത് ചെന്നു.. ഒന്നും ചെയ്യേണ്ട പിറന്നാള്കാരി തല്ക്കാലം പോയി കെട്ടിയോനെ വിളിക്കു അല്ലെ ഇവിടെ ചുമ്മാ ഇരുന്നോ ഇന്ന് ഞാൻ ഊണ് വെക്കാം.. എന്റെ കൂട്ടാനും കറികളും അത്ര മോശം ഒന്നുമല്ല കേട്ടോ… ദേവി ഉണ്ടാക്കുന്ന രുചി കിട്ടിയില്ലേലും.. കാർത്തിക ദേവിയെ നോക്കി പറഞ്ഞു..
അയ്യോ അങ്ങനെ പറഞ്ഞത് അല്ല.. ഞാൻ ചേച്ചി.. അടുക്കളയിൽ.. ദേവി പറഞ്ഞു നിർത്തി.. എന്താ ദേവി എനിക്കും ഒരു വീട് ഉണ്ട് ആ വീട്ടിൽ ഇത് പോലെ ഒരു അടുക്കളയും.. അല്ലെ ദാ ഇവനോട് ചോദിക്ക്.. എന്താടാ ഞാൻ പറഞ്ഞത് കേട്ടിട്ട് മിണ്ടാതെ നിക്കുന്നെ… കയ്യിൽ പച്ചക്കറി അരിഞ്ഞു കൊണ്ടിരുന്ന കത്തി അച്ചുന്റെ നേരെ നീട്ടി കൊണ്ട് കാർത്തിക ചോദിച്ചപ്പോ അച്ചു പ്ലിങ്ങാസ്യ ആയി പോയി..
പിന്നെ ദേവി ഒന്നും മിണ്ടിയില്ല അടുക്കളയിൽ അങ്ങനെ നിന്നു കാർത്തികയും ആയി ഓരോ വർത്താനം ഒക്കെ പറഞ്ഞു നിന്നു.. അച്ചു അമ്മയെ സഹായിക്കാൻ എന്നാ മട്ടിൽ അടുത്ത് നിന്ന് അവളെ കിക്കിളി പെടുത്തി കൊണ്ടിരുന്നു ഒപ്പം ഓരോന്ന് പറഞ്ഞു കാർത്തികയെ കളിയാക്കി..
കാർത്തികയും കണക്കിന് ഓരോന്ന് പറഞ്ഞു അച്ചുനെ കളിയാക്കി കൊണ്ടിരുന്നു അമ്മയുടെയും മകന്റെയും കളിയാക്കൽ കണ്ട് ദേവി നിന്നപ്പോ ആണ് ലക്ഷ്മി അടുക്കളയിൽ വരുന്നത്..
എന്നാ അമ്മേം മോനും കൂടി.. അടുക്കളയിൽ കിടന്ന് ബഹളം..?
ഇത്രേം നേരം ഒച്ച ഇല്ലാരുന്നു ഇനി ഒച്ച തുടങ്ങാൻ പോവാണ്.. യക്ഷിയമ്മ ഈസ് കം.. ദേ പെണ്ണെ ഒന്ന് പെറ്റേന്ന് ഞാൻ നോക്കില്ല കൈ നീട്ടി ഒന്ന് തരും.. കാർത്തിക പറഞ്ഞപ്പോ ലക്ഷ്മി അവളെ നോക്കി പറഞ്ഞു..