ഹാപ്പി ബർത്ത് ഡേ പാടി എല്ലാവരും കൂടി ദേവി കേക്ക് മുറിച്ചു.. ആദ്യത്തെ കേക്ക് പിസ് കൊടുത്തത് അച്ചൂന് ആണ്.. ഹ.. കൊതിയന്തന്നെ ആദ്യം കൊടുത്തു ല്ലേ ലക്ഷ്മി പറഞ്ഞു ചിരിച്ചു.. അച്ചു ഒരു പിസ് ദേവിക്കും കൊടുത്തു.. കാർത്തികയ്ക്കും ലക്ഷ്മിക്കും ദേവിയുടെ മോനും മധുരം ദേവി നൽകി അത് പോലെ അവരും.. അതെ.. ഇത് മാത്രം പോരാ കേട്ടോ ട്രീറ്റ്..
ഒരുപാട് കഷ്ടപ്പോട്ടാ ഇതൊക്കെ ഞാൻ പ്ലാൻ ചെയ്ത് ഒരുക്കിയതു.. അച്ചു പറഞ്ഞു തീർന്നതും ദേവി അച്ചുന്റെ അടുത്തേക്ക് ചെന്ന് അവന്റെ തല അടുപ്പിച്ചു കവിളിൽ ഒരു കടി കൊടുത്തു.. അയ്യോഹ്ഹ.. ആാാാ അച്ചു വേദനയിൽ കാറി.. ഇത് പോരെ.. ന്നെ കരയിപ്പിച്ചിട്ട് ഹും… ദേവി അച്ചുനെ നോക്കി.. ഹാ ദേവി… കാർത്തി ഒക്കെ കാണുന്നുണ്ടേ… ലക്ഷ്മി അമ്മ പറഞ്ഞപ്പോ ആണ് ദേവി പെട്ടന്ന് ഞെട്ടിയത്.. അത് പിന്നെ ഞാൻ.. അറിയാതെ… ദേവി വിളറി വെളുത്ത മുഖത്തോടെ പറഞ്ഞു..
കാർത്തിക അച്ചുന്റെ അടുത്തേക്ക് വന്നു.. ദേവിയുടെ അടുത്ത് നിക്കുന്ന അച്ചുനെ നോക്കി.. കിട്ടാൻ ഉള്ളതൊക്കെ കിട്ടിയല്ലോ…? മ്മ്മ്.. അച്ചു കവിൾ തടവി പറഞ്ഞു.. ന്നാ അങ്ങട്ട് മാറുക.. എന്ന് പറഞ്ഞു കൊണ്ട് കാർത്തിക ഒരു ചെറിയ ബോക്സ് ദേവിക്ക് നൽകി.. ഹാപ്പി ബർത്ത് ഡേ.. ദേവി.. എന്ന് പറഞ്ഞു.. ദേവി ബോക്സ് വാങ്ങി തുറന്ന് നോക്കി.. അതൊരു നെക്‌ളേസ് ആയിരുന്നു.. അയ്യോ.. ഇത്.. ദേവി കാർത്തികയെ നോക്കി..
ഇതാണ് ന്റെ ഗിഫ്റ്റ്… കാർത്തിക ദേവിയുടെ തോളിൽ കൈ ഇട്ടു അടുപ്പിച്ചു നിർത്തി.. മോളെ.. നീ ഞങ്ങൾക്ക് അന്യ അല്ല.. ഇവിടുത്തെ ഒരാൾ തന്നെയാ നീയും.. ലക്ഷ്മി ദേവിയുടെ അടുത്ത് വന്ന് പറഞ്ഞു..