ലക്ഷ്മി കാര്യമായി തന്നെ ദേവിയോട് ചോദിച്ചു.. ചോരയും നീരും ഉള്ള പ്രായത്തിൽ തന്നെ ചെറുപ്പം ആഘോഷിച്ചു തീർക്കണം.. അല്ലാതെ പ്രായം ആയിട്ട് എന്തിനാ.. ലക്ഷ്മി പറഞ്ഞതിന്റെ പൊരുൾ ദേവിക്ക് നന്നായി മനസ്സിലായി എന്നാലും അവൾ ഒന്നും മിണ്ടിയില്ല.. കാരണം രമേശ് ഏട്ടന് തന്നോട് സ്നേഹം ഒക്കെ തന്നെയാണ് പക്ഷെ എന്ത് പറഞ്ഞാലും അംഗീകരിക്കില്ല..
ദേവിയും ലക്ഷ്മിയും നടന്നു വീട്ടിലേക്ക് വന്ന് കയറി.. ഹാളിൽ സോഫയിൽ അച്ചു ഇരിപ്പുണ്ട്.. ഫോണും നോക്കി.. ഹാ.. അമ്മ കുഞ്ഞ് എണീറ്റോ എന്ത്യേ നിന്റെ തള്ള കോഴി.. ലക്ഷ്മി അച്ചുനെ നോക്കി കളിയാക്കി ചോദിച്ചു..
അകത്തു ഉണ്ട് വിളിക്കണോ…? അയ്യോ വേണ്ടേ.. ഞാൻ പോയി ഈ വേഷം ഒന്ന് മാറിട്ട് വരാം.. അച്ചുനെയും ദേവിയെയും നോക്കി ഒന്ന് ചിരിച്ചു കൊണ്ട് ലക്ഷ്മി അകത്തേക്ക് കയറി പോയി.. ലക്ഷ്മി പോയതും ദേവി ചുറ്റിലും ഒന്ന് നോക്കി അച്ചു അപ്പോളും ഫോണിൽ തന്നെ നോക്കിയിരിക്കുവാ..
മ്മ്മ്.. ഹ്ഹ.. ഹ്.. ഹ്.. അച്ചുന്റെ ശ്രെദ്ധ കിട്ടാൻ ദേവി ചുമച്ചു.. അച്ചു അതൊന്നും കേട്ടതായി പോലും ഭവിച്ചില്ല.. അത് കണ്ടപ്പോ ദേവിക്ക് ദേഷ്യവും പരിഭവവും തോന്നി.. ന്താ ഇത്ര വല്യ കാര്യം അതിൽ ഇങ്ങനെ നോക്കിയിരിക്കാൻ..? എപ്പോളും നോക്കിയിരുന്നാൽ കണ്ണടിച്ചു പോകും.. അച്ചുനെ നോക്കി ചുണ്ട് കൂർപ്പിച്ചിച്ചു കൊണ്ട് ദേവി അത് പറഞ്ഞപ്പോ അച്ചു അവളുടെ മുഖത്തേക്ക് നോക്കി..
ങ്ഹാ… എന്താ നോക്കണേ…? നീ ആരാ എന്നെ ഭരിക്കാൻ.. വേലക്കാരി വേലക്കാരീടെ കാര്യം.. തൂക്കാനോ.. തുടയ്ക്കാനോ വല്ലോം ഉണ്ടേൽ അത്.. അത് മാത്രം നോക്കിയ മതി കേട്ടല്ലോ.. എടുത്തടിച്ച പോലെ അച്ചു അത് പറഞ്ഞപ്പോ ദേവിയുടെ കണ്ണുകൾ നിറഞ്ഞു.. അവൾ തല കുമ്പിട്ടു നിന്നു..