ഇടയ്ക്ക് എപ്പോളോ ശക്തിയിൽ അടിക്കുമ്പോ ആണ് അച്ചു ഉറക്കം ഉണർന്നത്.. കണ്ണും തിരുമ്മി നോക്കിയ അച്ചു കാണുന്നത് തന്നെ നോക്കി നിൽക്കുന്ന കാർത്തിക..ആൾ കുളിക്കാൻ ഉള്ള മട്ടാ.. തലയിൽ എണ്ണയൊക്കെ ഇട്ടു റൂമിൽ ആകെ ചുറ്റി പറ്റി നിക്കുവാ… അച്ചു വല്യ മൈൻഡ് ഒന്നും കൊടുക്കാതെ അച്ചു കട്ടിലിൽ കിടന്ന ഫോൺ എടുത്തു നോക്കി കൊണ്ടിരുന്നപ്പോൾ ആ റൂമിൽ ഒക്കെ ചുറ്റി പറ്റി നടന്നു കാർത്തിക അച്ചുന്റെ അടുത്ത് വന്നിരുന്നു…
അച്ചുസേ.. മാളു എന്ത് പറഞ്ഞു..? എന്ത് പറയാൻ..? അല്ല നീ നിക്കാൻ പോയത് അല്ലെ അവിടെ അവൾ ഒന്നും പറഞ്ഞില്ലേ അപ്പൊ..? കാർത്തികാ ചോദിച്ചു.. പ്രതേകിച്ചു ഒന്നും പറഞ്ഞില്ല… അച്ചു കാർത്തികയേ നോക്കാതെ പറഞ്ഞു… മ്മ്മ്… പിന്നെ അവിടെ എല്ലാവർക്കും സുഖം ആണോ..? ആ അറിയില്ല ഒന്ന് പോയി അന്വേഷിച്ചിട്ട് വാ.. അച്ചു അറത്തു മുറിച്ചു പറഞ്ഞപ്പോ കാർത്തിക അച്ചുനെ കൂർപ്പിച്ചു നോക്കി…
നീ വല്ലോം കഴിച്ചോ.. ഹാ.. പിന്നെ.. കഴിച്ചല്ലോ മട്ടൺ സ്റ്റു, ചിക്കൻ ബിരിയാണി, ഐസ്ക്രീം ഒക്കെ കഴിച്ചു.. ഹാ.. അതാ നിന്റെ കവിളിൽ ഈത്ത പറ്റിയൊരിക്കുന്നത് അല്ലെ.. കാർത്തിക റിയൽ കാർത്തികയിലേക്ക് വന്നു.. ഹാ.. ആന്നെ അമ്മയ്ക്ക് എന്താ…? എനിക്ക് ഒരു കുന്തോം ഇല്ല.. നീ എന്നാ വേണേലും കാണിക്കു… എന്ന് പറഞ്ഞു കാർത്തിക റൂമിൽ നിന്ന് പുറത്തേക്ക് പോകാൻ ഒരുങ്ങി..
പോകുമ്പോ ആ വാതിലും കൂടി അടയ്ക്കണം.. അച്ചു ഓർഡർ ഇട്ടതു കാർത്തികയ്ക്ക് ഇഷ്ടം ആയില്ല.. പോണില്ല.. ഇപ്പൊ.. എന്ന് പറഞ്ഞു അവൾ വന്നു അച്ചുന്റെ അടുത്ത് കിടന്നു കട്ടിലിൽ.. ഹാ.. എന്താ ഇത്.. വിട്ടേ.. മാറിക്കെ..ഒള്ള എണ്ണാഎല്ലാം എന്റെ മേലെ ആക്കാതെ പോയി കുളിക്ക് അമ്മേ.. അച്ചുനെ കെട്ടിപിടിച്ച കാർത്തികയുടെ കൈകൾ തട്ടി മാറ്റി കൊണ്ട് അച്ചു പറഞ്ഞു.. അയ്യടാ.. അങ്ങനെ ഇപ്പൊ പോകുന്നില്ല… ഇതേ എന്റെ വീടാ എനിക്ക് ഇഷ്ടം ഉള്ളാടത്തു ഞാൻ കിടക്കും ഇരിക്കും നിക്കും..അതിനു നിനക്ക് എന്താ… കാർത്തിക അച്ചുനെ നോക്കി ചോദിച്ചു.. ആണോ എന്നാ ഞാൻ പോയേക്കാം…