” ചേച്ചി എന്ത് കരുതും. ചേച്ചിക്ക് സങ്കടം ആവില്ലേ…? എന്നെ മോശം ആയി കാണില്ലേ..? ”
“ഞാൻ പറഞ്ഞില്ലേ അതോർത്തു നീ ടെൻഷൻ ആകേണ്ട. അതൊക്കെ ഞാൻ നോക്കിക്കൊള്ളാം. എന്റെ ശ്യാമ കുട്ടി ഹാപ്പി ആയിട്ട് ഇരുന്നാൽ മതി.”
സുധിക്ക് ഭക്ഷണവും കൊടുത്തു സുധിയുടെ നെറ്റിയിൽ ഒരു ഉമ്മയും കൊടുത്തു ശ്യാമ താഴേക്ക് പോയി. ഭക്ഷണവും കഴിച്ച് ബാക്കിയുള്ള ജോലികളും തീർത്ത് വേഗം കിടന്നു.
പിറ്റേന്ന് രാവിലെ.
” എടി ശ്യാമേ. ഞാൻ ഇന്ന് തിരിച്ചു പോകും. എന്റെ കല്യാണത്തിന് മുൻപ് ഞാൻ വരും. നിന്നെയും അമ്മയെയും എന്റെ വീട്ടിലേക്ക് കൊണ്ടുപോകാൻ. അവിടെനിന്നും ഒരുമിച്ചായിരിക്കും നമ്മൾ കല്യാണ പന്തലിലേക്ക് പോകുന്നത്. ”
” അതൊന്നും വേണ്ടേ ചേച്ചി ഞാനും അമ്മയും ചേച്ചിയുടെ കല്യാണത്തിന് വന്നോളാം. കല്യാണദിവസം എന്നാണെന്ന് എന്നെ വിളിച്ച് അറിയിച്ചാൽ മതി.. ഞങ്ങൾ തീർച്ചയായും വരും.”
സുചിത്ര ഇന്നലെ കൊണ്ടുവച്ച കവറിൽ നിന്നും ഒരു സ്വർണമാലയെടുത്ത് ശ്യാമയുടെ കഴുത്തിൽ കെട്ടി. എന്നിട്ട് പറഞ്ഞു.
” ഇത് എന്റെ വക നിനക്ക് ഒരു സമ്മാനം. .നിന്റെ കഴുത്തിലുള്ള ഈ മുക്ക് മാലയും താലിയും എല്ലാം അഴിച്ചുമാറ്റിയേക്കണം. ഇനി അതൊന്നും നിന്റെ കഴുത്തിൽ കണ്ടു പോകരുത് . പിന്നെ ഈ കാതിലുള്ള മുക്കിന്റെ കമ്മൽ അഴിച്ച് മാറ്റ്. അവിടെ ഇടാൻ ഉള്ളതും ഞാൻ കൊണ്ടുവന്നിട്ടുണ്ട്. ”
അങ്ങനെ പറഞ്ഞശേഷം ശ്യാമ മറ്റൊരു കവറിൽ നിന്നും ഒരു ജിമിക്കി കമ്മൽ എടുത്ത് ഇട്ടു കൊടുത്തു. പിന്നെ കയ്യിൽ ഒരു വളയും ഇട്ട് കൊടുത്ത ശേഷം ശ്യാമയുടെ നെറ്റിയിൽ സുചിത്ര ഉമ്മ വെച്ചു.. അതിന് ശേഷം പറഞ്ഞു.