ഒരു പത്തു മിനുട്ടിനുള്ളിൽ തന്നെ ഒരു ആംബുലൻസ് അവിടെ എത്തി. ഒരു മൊബൈൽ ഐ സി യു ആംബുലൻസ് ആയിരുന്നു അത്. അതിൽ ഒരു ഡോക്ടറും ഉണ്ടായിരുന്നു.
സുധി വേഗം അമ്മയെ ആംബുലൻസിലേക്ക് കയറ്റി. . അമ്മയ്ക്ക് വേഗം ഓക്സിജൻ കൊടുക്കാൻ തുടങ്ങി. .സുധിയേയും ശ്യാമയെയും കയറ്റി മരണമണി മുഴക്കിക്കൊണ്ട് ആംബുലൻസ് ചീറിപ്പാഞ്ഞു.
സാധാരണ പോകുന്ന ഹോസ്പിറ്റലിൽ അല്ലായിരുന്നു ആംബുലൻസ് പോയത്. മറ്റൊരു വലിയ ഹോസ്പിറ്റലിൽ. അവിടെ എത്തുമ്പോഴേക്കും അവിടെ അവരെ സ്വീകരിക്കാൻ എല്ലാവരും തയ്യാറായിരുന്നു. അമ്മയെ ഐ സി യു വിലേക്ക് കയറ്റി. കരഞ്ഞു തളർന്ന ശ്യാമയെ സുധി അവിടെയുള്ള ഒരു ബെഞ്ചിൽ ഇരുത്തി. കുറച്ചു കഴിഞ്ഞു സുധി പറഞ്ഞു.
“ഒന്നും പേടിക്കേണ്ട ഞാൻ ഇപ്പോൾ വരാം. ”
ശ്യാമ സുധിയെ നോക്കി..
“സുധി പറഞ്ഞു. ഞാൻ കൂടെ തന്നെ ഉണ്ട്. അമ്മയ്ക്ക് ഒന്നും സംഭവിക്കില്ല. ഞാൻ വേഗം വരാം.”
അതും പറഞ്ഞു സുധി പുറത്തേക്ക് ഇറങ്ങി പോയി.
അപ്പോഴാണ് ഡോക്ടറുടെ കോട്ടും ഇട്ട് കൊണ്ട് ഒരു പെണ്ണ് ഓടി വരുന്നത് ശ്യാമ കണ്ടത്. ശ്യാം അവളെ സൂക്ഷിച്ചുനോക്കി. അതേ അത് സുചിത്രയായിരുന്നു. സുചിത്ര നേരെ ശ്യാമയുടെ അടുത്തേക്ക് പോയി ശ്യാമയെ ഒന്ന് കെട്ടിപിടിച്ചു ആശ്വസിപ്പിച്ച ശേഷം സുചിത്ര പറഞ്ഞു.
” എന്റെ ശ്യാമ കുട്ടി പേടിക്കണ്ട കേട്ടോ.. ചേച്ചി കൂടെയുണ്ട്. അമ്മയ്ക്ക് ഒന്നും സംഭവിക്കില്ല. ചേച്ചി നോക്കിക്കൊള്ളാം.”