സുധി വേഗം അമ്മയുടെ കൈപിടിച്ച് പൾസ് നോക്കി.
ഇല്ല ഒന്നും പറ്റിയില്ല ചെറുതായി പൾസ് ഉണ്ട്. പിന്നെ ശ്യാമയുടെ അമ്മയുടെ നെഞ്ചിൽ രണ്ട് കൈകൊണ്ടും അമർത്തി. കുറച്ചു സമയം അങ്ങനെ ചെയ്ത ശേഷം ശ്യാമയുടെ അമ്മയുടെ മൂക്ക് പൊത്തി പിടിച്ചു വായിൽ കൂടെ കൃത്രിമ ശ്വാസം കൊടുക്കാൻ ശ്രമിച്ചു. കുറച്ചുസമയം അങ്ങനെ ചെയ്തപ്പോൾ . ശ്യാമയുടെ അമ്മ ചെറുതായി ശ്വസിക്കാൻ തുടങ്ങി. എങ്കിലും എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോകണമെന്ന് സുധിക്കു മനസ്സിലായി.
സുധി ശ്യാമയെ വിളിച്ചു.
“ശ്യാമേ ശ്യാമേ.. വേഗം റെഡിയാകു നമുക്ക് പോകാം.
അപ്പോഴും ശ്യാമ അവിടെ ഇരുന്ന് കരയുകയായിരുന്നു.
അതുകണ്ടു സുധി ദേഷ്യത്തോടെ എന്ന പോലെ പറഞ്ഞു
” ശ്യാമേ .. പെട്ടെന്നു റെഡിയാവണം . എന്തെങ്കിലും എടുക്കാൻ ഉണ്ടെങ്കിൽ പെട്ടെന്ന് എടുത്തു വെച്ചോ. വണ്ടി ഇപ്പോൾ എത്തും.”
സുധി പുറത്തേക്ക് നടന്നു
പുതിയ തന്റെ പോക്കറ്റിൽ കയ്യിട്ടു ഫോൺ എടുത്തു നമ്പർ ഡയൽ ചെയ്തു.
“ഹലോ.വേഗം ഒരു ആംബുലൻസ് വേണം. ശ്യാമയുടെ വീട്ടിലേക്ക്. പെട്ടെന്ന് എത്രയും പെട്ടെന്ന്.”
അതും പറഞ്ഞ് വേഗം മുകളിലേക്ക് പോയി. അവിടെ നിന്നും എന്തൊക്കെയോ എടുത്ത് ബാഗിൽ വെച്ച് ബേഗ് തന്റെ പുറത്തിട്ടശേഷം. ഓടി താഴേക്ക് വന്നു. അപ്പോഴേക്കും ശ്യാമ തയ്യാറായിരുന്നു.
സുധി രണ്ടു കൈകൊണ്ട് അമ്മയെ കോരിയെടുത്ത് പുറത്തേക്ക് ഓടി.