“അതിനെന്താ എന്നെ വേഗം ഒന്നു കുളിപ്പിച്ചു താ എന്നിട്ട് പോയിക്കോ.”
ശ്യാമ ബാത്റൂമിലേക്ക് നടന്നു. പിന്നാലെ സുധിയും. ശ്യാമ വേഗത്തിൽ സുധിയെ കുളിപ്പിച്ച് താഴേക്ക് ഇറങ്ങി. അവൾക്ക് അവിടെ നിന്നും താഴേക്ക് ഇറങ്ങാൻ ഇഷ്ടം ഉണ്ടായിട്ടല്ല. അവൾക്ക് അവളുടെ അപ്പു ഏട്ടന്റെ മുഖത്തേക്ക് നോക്കാൻ നാണമായതുകൊണ്ടാണ് വേഗം താഴേക്ക് പോയത്.
താഴെ വാതിൽ വെറുതെ ചാരിയത് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശ്യാമ വാതിൽ തുറന്ന് വേഗം അവളുടെ മുറിയിലേക്ക് കയറി ബാത്റൂമിൽ പോയി പ്രഭാത കൃത്യങ്ങൾ കഴിഞ്ഞു വേഷം മാറി നേരെ അമ്മയുടെ മുറിയിലേക്ക് ചെന്നു.
അവളുടെ അമ്മ അപ്പോൾ അവിടെ കിടന്നിട്ടാണ് ഉണ്ടായിരുന്നത്. ശ്യാമ അമ്മയെ വിളിച്ചു.
“അമ്മേ.. അമ്മേ..”
“അപ്പു ഏട്ടാ……………. ”
സുധി മുകളിൽ നിന്ന് ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു.
അപ്പോഴാണ് താഴെ നിന്നും ശ്യാമയുടെ അലറിയുള്ള കരച്ചിൽ കേട്ടത്. സുധി വേഗം ഫോൺ കട്ട് ചെയ്ത് ട്രൗസറിന്റെ പോക്കറ്റിൽ ഇട്ടു കഴിയും വേഗത്തിൽ താഴേക്ക് ഓടി.
ശ്യാമയുടെ അമ്മയുടെ മുറിയിൽ നിന്നാണ് ശ്യാമയുടെ കരച്ചിൽ കേട്ടത് എന്ന് മനസ്സിലാക്കിയ സുധി വേഗം അമ്മയുടെ മുറിയിലേക്ക് കയറിച്ചെന്നു.
“എന്ത് പറ്റി എന്തിനാ ഇങ്ങനെ കരയുന്നത്.?” സുധി ശ്യാമയോട് ചോദിച്ചു. ശ്യാമ അവളുടെ അമ്മയുടെ കട്ടിലിൽ ഇരുന്ന് കരയുകയായിരുന്നു.
“അമ്മ. അമ്മ. എഴുനേൽക്കുന്നില്ല അപ്പു ഏട്ടാ. ഞാൻ വിളിച്ചിട്ട് എന്റെ അമ്മ എഴുനേൽക്കുന്നില്ല. അമ്മയ്ക്ക് ഇന്നലെ മരുന്ന് കൊടുക്കാൻ ഞാൻ മറന്നു പോയി അപ്പു ഏട്ടാ” ശ്യാമ ഒറ്റ ശ്വാസത്തിൽ പറഞ്ഞുകൊണ്ട് കരഞ്ഞു..