ഹ്മ്മ് ശരിയാ.
നിർമല മീനുവിനെ കവിളിൽ ഉമ്മകൊടുത്തോണ്ട് അവളെ ചേർത്ത് പിടിച്ചു നിന്നു.
മീനുട്ടിയോട് തന്നെയാ അങ്കിളിനു കൂടുതൽ ഇഷ്ടം ഈ അമ്മക്ക് അതിൽ സന്തോഷമേയുള്ളൂ മോളെ.
എന്താ ചേച്ചി രാവിലെതന്നെ രണ്ടുപേരും കൂടെ തുടങ്ങിയോ.
ഹ്മ്മ് അത് ഞങ്ങൾ അമ്മയും മോളും കൂടെ എന്നുമുള്ളതാ അല്ലേ മീനുട്ടി.
മീനുട്ടിക്ക് ഞാനും എനിക്ക് മീനുട്ടിയും മാത്രം അല്ലേ ഉണ്ടായിരുന്നുള്ളു.
ഇപ്പൊ മീനുട്ടിക്ക് അങ്കിളും സാവിത്രിയമ്മയും ഒക്കെ വന്നല്ലോ.
മീനുട്ടിയെ സ്നേഹിക്കാനും ലാളിക്കാനും ഒക്കെ ആളായല്ലോ അല്ലേ മീന്നുട്ടി.
ഹ്മ്മ് അങ്കിൾ ഇനി എങ്ങോട്ടും പോകണ്ട ഞങ്ങടെ വീട്ടിൽ തന്നെ നിന്നോ.
ആഹാ അപ്പോയെക്കും അതൊക്കെ തീരുമാനിച്ചോ.
ഹ്മ്മ് മീനുട്ടിയെ അങ്കിളിനു ഇഷ്ടമല്ലേ.മീനുട്ടിക് അങ്കിളിനെയും ഇഷ്ടമാ പിന്നെന്താ.
അതോ ഒരാൾ എന്നോട് പറഞ്ഞിട്ടുണ്ട് എപ്പോഴും ഇങ്ങിനെ മീനുട്ടിയുടെ വീട്ടിലേക്ക് വരരുത് എന്ന്.
അതാരാ.
അതൊക്കെയുണ്ട് കുറച്ചു മുന്നെയാ
എന്ന് പറഞ്ഞോണ്ട് ശ്രീ നിർമലയെ നോക്കി.
നിർമല അവനെ തന്നെ നോക്കി നില്കുകയായിരുന്നു.
അമ്മയാണോ അങ്കിളെ.
ശ്രീ ഒന്നും മിണ്ടാതെ നിന്നതും നിർമല അവന്റെ അരികിലേക്ക് വന്നു നിന്നോണ്ട്.
ശ്രീക്ക് അത് നല്ല വിഷമം ആയല്ലേ ശ്രീ.
സോറി അന്ന് ഞാൻ വേണമെന്ന് വെച്ചു പറഞ്ഞതല്ല കെട്ടോ അമ്മ പറഞ്ഞത് കൊണ്ടാ ഞാൻ എന്ന് പറഞ്ഞോണ്ട് അവൾ കണ്ണ് തുടച്ചു.
അയ്യേ ഞാൻ വെറുതെ മോളെ കളിപ്പിക്കാൻ പറഞ്ഞതല്ലേ ചേച്ചി.
വിഷമം ആയിരുന്നെങ്കിൽ ഞാൻ പിന്നെയും ഇതുപോലെ വരില്ലായിരുന്നല്ലോ.