പക്ഷേ ചോദിച്ച രീതി എനിക്കിഷ്ട്ടപെട്ടില്ല…
“അറിഞ്ഞിട്ടെന്തിനാ…”
സച്ചിൻ പണി തുടങ്ങി….
“ഡാ… ഡാ… നിന്ന് തിളക്കാതെടാ. പിന്നേ നീ നീയൊരു പാട്ട് പാടിക്കേ….”
നിധിയുടെ അടുത്തിരിക്കുന്നവൻ സച്ചിന് ഒരു താക്കീത് കൊടുത്ത ശേഷം എന്നോട് പറഞ്ഞു….
അവൾ മൂട്ടികൊടുത്തതാണ് എന്ന് മനസ്സിലാക്കാൻ അധികം നേരം ഒന്നും വേണ്ടി വന്നില്ല….
“ഇല്ലേൽ നീ എന്ത് ചെയ്യും…. ”
സച്ചിൻ വീണ്ടും ചോദിച്ചു….
മറുപടിയായി അവൻ ചിരിക്കുകയാണ് ചെയ്തത്..
തൊട്ടടുത്ത നിമിഷം അവന്റെ കൈ സച്ചിന് നേരേ ഒരു അസ്ത്രം പോലേ വന്നു…
ഞാൻ ചിന്തിച്ചു കഴിയുന്നതിന്റെ മുന്പേ എന്റെ ശരീരം തീരുമാനമെടുത്തിരുന്നു…
ഞാൻ സച്ചിന്റെ ഷർട്ടിന്റെ കൊള്ളറിൽ പിടിച്ച് വലിച്ചു…. പെട്ടെന്നുള്ള വലിയായതിനാൽ അടി കിട്ടിയില്ലെങ്കിലും അവൻ നിലത്തേക്ക് തെറിച്ചു വീണു…
അതേ സമയം അവന്റെ മുഖത്തിനിട്ടൊരു പഞ്ച് എന്റെ കയ്യിൽ പറന്നു..
ഇതെല്ലാം കുറച്ചു സെക്കന്റിനുള്ളിൽ ഞാൻ യാന്ദ്രികമെന്നോണം ചെയ്തതാണ്….
പക്ഷേ വായുവിനേ കീറിമുറിക്കും പോലെയുള്ള എന്റെ പഞ്ച് അവൻ ഒഴിഞ്ഞു മാറിയത് കണ്ടിട്ട് എനിക്കതങ്ങോട്ട് വിശ്വസിക്കാനായില്ല…
ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടി….
അവന്റെ മുഖത്തേ ഭാവവും മറിച്ചല്ലായിരുന്നു….
ഈ നായിന്റെ മോനെന്തിനാ ഞെട്ടിയത്…..
അവൻ എന്നേ തന്നെ നോക്കി നിൽക്കുകയാണ്….