നിധിയേ നോക്കിയപ്പോൾ അവളുട മുഖത്ത് ഒരു ചിരി ഞാൻ കണ്ടു…
അതെന്തോ അത്ര പന്തിയായി തോന്നിയില്ല എനിക്ക്…
“ഇങ്ങോട്ട് വാടാ മക്കളേ….”
നിധി കൈ വച്ച തോളിന്റെ ഉടമസ്ഥനാണ് അതു പറഞ്ഞത്….
ഞങ്ങൾ അങ്ങോട്ടേക്ക് നടന്നു….
അത് അവരേ പേടിച്ചതുകൊണ്ടായിരുന്നില്ല….. ഞങ്ങൾക്ക് പേടിയില്ല എന്ന് അവളേ കാണിക്കാനായിരുന്നു…
നിധി എന്തോ ആ മൈരന്റെ ചെവിയിൽ പറയുന്നുമുണ്ട്…
“വന്നിട്ട് ഒരു ആഴ്ച്ച തികഞ്ഞിട്ടില്ല അപ്പോഴേക്കും നായിന്റെമക്കൾ റാഗിങ്ങും തുടങ്ങിയോ… എടാ രാഹുലെ നമ്മൾ പിജി പഠിക്കാൻ തന്നെയല്ലേ ഇങ്ങോട്ട് വന്നേ… ”
സച്ചിൻ അവന്റെ ഷർട്ടിന്റെ കൈ മടക്കികൊണ്ട് പറഞ്ഞു…
മൊത്തത്തിൽ എല്ലാവരുടെയും ശ്രദ്ധ ഞങ്ങൾ മൂന്ന് പേരിലേക്കുമായി ഒതുങ്ങി…
പക്ഷേ എന്റെ ശ്രദ്ധ പോയത് സച്ചിനിലേക്കായിരുന്നു…. മിക്കവാറും അവരുടെ പട്ടി ഷോയും ഇവന്റെ തയാറെടുപ്പും കണ്ടിട്ട് ഇന്നൊരു അടി പൊട്ടൻ ചാൻസ് ഉണ്ട്….
സച്ചിൻ അടി ഉണ്ടാക്കിയാൽ രാഹുൽ എന്ത് തന്നെ സംഭവിച്ചാലും അവനൊപ്പം നിൽക്കും…. സാധാരണ ഇവന്മാർ അടി ഉണ്ടാക്കുന്നതിനു മുൻപ് ഞാൻ അവരേ ഒതുക്കാറാണ് പതിവ്…
എന്നാൽ ഇന്ന് സച്ചിൻ തുടങ്ങിയാൽ ഞാൻ എന്തായാലും അത് തടയാൻ പോവില്ല…
ആ മൈരന്റെ മുഖം കാണുമ്പോൾ എനിക്കും രണ്ടെണ്ണം കൊടുക്കാൻ തോന്നുന്നുണ്ട്… 😤
“എന്താടാ നിന്റെയൊക്കെ പേര്…. ”
വേറൊരുത്തൻ ഞങ്ങളോട് ചോദിച്ചു…