ഞാൻ സച്ചിനോട് പറഞ്ഞു…
എന്നാൽ അവൻ എന്നേ നോക്കി ദഹിപ്പിക്കുകയാണ്….
“എന്റെ ഐഡിയ ആയി പോയി മൈരേ അല്ലെങ്കിൽ കാണിച്ചു തരാർന്നു….”
എന്റെ മൂടിന്നിട്ടൊരു ചവിട്ടും തന്നുകൊണ്ടവൻ പറഞ്ഞു എങ്ങോട്ടോ പോയി….
കോളേജിലേക്ക് മെയിൻ റോഡിലൂടെയാണ് ഞങ്ങൾ പോയത്…
ബൈക്ക് പാർക്ക് ചെയ്ത് ഓരോ അവരാധവും പറഞ്ഞ് വരുമ്പോഴായിരുന്നു…
ഒരു മരച്ചുവട്ടിൽ വട്ടത്തിൽ പണിതിരിക്കുന്ന ഇരുപ്പിടത്തിൽ ഞാൻ ഒരു കൂട്ടം ആളുകളെ കണ്ടത്….. അവർ ഒന്നല്ലെങ്കിൽ ഞങളുടെ സീനിയർസ് അല്ലേൽ സെയിം ഇയർ….
അവരേ ശ്രദ്ധിക്കാൻ കാരണം ഒരുത്തന്റെ തോളിൽ കയ്യും ഇട്ട് ഇരിക്കുന്ന നിധിയേ കണ്ടപ്പോഴാണ്…
ഓ ഇതാണോ ഇവളുടെ കള്ള കാമുകൻ….
അവസാനമായി ഒരു നോട്ടം കൂടേ ഞാൻ അവളേ നോക്കി രണ്ടു തെറിയും മനസ്സിൽ പറഞ്… അവരുടെ മുന്നിലൂടെയായി ഞാൻ നടന്നു….
തെറി വിളിച്ചത് എന്തിനാണെന്ന് ചോദിച്ചാൽ അതെനിക്കും അറിയില്ലായിരുന്നു…..
ഇവളേ കാണുമ്പോൾ എനിക്കുണ്ടാവുന്ന മാറ്റത്തിന്റെ കാരണം എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാവുന്നില്ല…..
പെട്ടെന്നാണ് സൈഡിൽ നിന്നും ഒരു വിളി വന്നത്….
“ഡാ…. ”
ആ വിളിയിൽ നല്ല ശബ്ദവും കുറച്ചു ഭീഷണിയും ഉണ്ടായിരുന്നതിനാൽ ഞങളടക്കം അവിടേ ഉണ്ടായിരുന്ന പലരും ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി….
ഞാൻ നോക്കിയപ്പോൾ കാണുന്നത് ആ മരച്ചുവട്ടിൽ ഇരിക്കുന്ന അത്രയും പേരും ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നതാണ്…