ഞാൻ സച്ചിനേ ബലിയാടാക്കി… 😌
അതു കേട്ടപ്പോൾ ആയിരം പൂർണ ചന്ദ്രൻ ഉദിച്ച സന്ദോഷമായിരുന്നു അയാളുടെ മുഖത്ത്…
ഇത്ര കഷ്ടപ്പെട്ട് എന്തിനാണാവോ ഇവർ ഇതിനൊക്കെ നിൽക്കുന്നത്…
ക്ഷേത്രത്തിൽ ദീപം തെളിയിച്ചാൽ ഇവർക്കെന്ത് ഗുണം… 🤔
ഞാൻ വെറുതേ ഒന്ന് ആലോചിച്ചു….
എന്നേ ചിന്തകളിൽ നിന്നും ഉണർത്തിയത് അങ്കിളിന്റെ ശബ്ദമായിരുന്നു…
“മിടുക്കൻ….നമ്മുടെ നാട്ടിലേ ക്രിക്കറ്റ് ടീമിനേ ഇനി നീ നയിക്കണം…”
സി ഐ ഡി മൂസയിൽ എല്ലാ കട ബാധ്യതകളും ദിലീപിന് കൊടുത്ത ക്യാപ്റ്റൻ രാജുവിനെ പോലേ സച്ചിന്റെ രണ്ടു ചുമലിലും തട്ടിക്കൊണ്ടായാൾ പറഞ്ഞു…
“ഇത് ഇപ്പോൾ ടീമിലുള്ളവരുടെ ലിസ്റ്റാണ് ഇവരൊക്കെ ആരാന്ന് ശ്രീയോട് ചോദിച്ചാൽ അവൾ പറഞ്ഞു തരും…”
അതും പറഞ്ഞുകൊണ്ടയാൾ ഞങളുടെ മുന്നിൽ നിന്നും പോയി…
“ക്യാപ്റ്റൻ ഒക്കെ ആയില്ലേ…. ചിലവ് വേണം…. 😌”
ഞാൻ ആ ലിസ്റ്റ് അവന്റെ കയ്യിൽ നിന്നും വാങ്ങികൊണ്ട് പറഞ്ഞു…
ഞങളുടെ മൂന്നുപേരുടെയും നിധിയുടെയും പേര് അതിൽ ഉണ്ട്. പക്ഷേ ആമിയുടെ പേര് കാണുന്നില്ലല്ലോ… ഞാൻ ആ പേപ്പർ തിരിച്ചും മറിച്ചും നോക്കി….
ഇല്ല അവളുടെ പേര് ഇതിൽ ഇല്ല…. മൈര് മൂഞ്ചിയോ… 😳
ആ കുഴപ്പമില്ല….
മൂന്ന് പേരും കൂടേ വേണം എന്നല്ലേ പറഞ്ഞത് വഴിയുണ്ടാക്കാം….
“അളിയാ മൂന്ന് പേരേ വേണം എന്നല്ലേ പറഞ്ഞേ…. ഞാൻ രണ്ടു പേരേ ഇറക്കി തരാം… നീ ബാക്കിയുള്ള ഒന്നിനേ കണ്ടു പിടി….”