എന്നും പറഞ്ഞ് അയാൾ എങ്ങോട്ടെന്നില്ലാതെ നടന്നു….
ഇയാൾക്ക് എവിടെയെങ്കിലും ഇരുന്ന് സംസാരിച്ചാൽ പോരേ…. 😤
പെട്ടെന്നാണ് സച്ചിനും എന്റെ മുന്നിൽ ചാടിയത്…
അങ്കിളിനെയും, അങ്കിളിന്റെ പുറകിലായി എന്നെയും കണ്ട് എന്തോ വശപ്പിശക് തോന്നിയ അവൻ ഉടൻ വലിയാൻ നിന്നെങ്കിലും അപ്പോഴേക്കും എന്റെ കൈപിടി അവനന്റെ കയ്യിൽ വീണിരുന്നു…
അങ്ങനെ നീ ഒറ്റക്ക് മുങ്ങാൻ നോക്കണ്ട മൈരേ… 😏
കുതറി മാറാൻ അവൻ ശ്രമിച്ചെങ്കിലും ബാലു അങ്കിൾ പിറകിലോട്ട് നോക്കിയപ്പോൾ മാന്യൻ ആയി…
“കുറച്ചു ദിവസം കൂടേ കഴിഞ്ഞാൽ മത്സരമായി…”
അയാൾ നടന്നുകൊണ്ട് പറഞ്ഞു…
എന്ത് മത്സരം….എന്നുള്ള രീതിയിൽ സച്ചിൻ എന്നേ നോക്കി…
“നമുക്ക് ഇനി മൂന്ന് പേരേ കൂടേ വേണം…”
ഇയാൾ ക്രിക്കറ്റ് മത്സരത്തിനേ പറ്റിയാണോ പറയുന്നത്….🤔
“ആ മൂന്ന് പേരേ നിങ്ങൾ കണ്ടു പിടിക്കില്ലേ…”
അയാൾ പെട്ടെന്ന് തിരിഞ്ഞുകൊണ്ട് ചോദിച്ചു….
ബെസ്റ്റ്… കളിക്കാൻ ഒരു ടീമുപോലും ഇല്ലാതെയാണോ ഇയാൾ കപ്പടിക്കണം കോപ്പടിക്കണം എന്നൊക്കെ പറഞ്ഞു നടന്നത്…. അതും ഈ നാട്ടിലേക്ക് തന്നെ ആദ്യമായി വരുന്ന ഞങ്ങളോട്…. 😐
അയാളുടെ ചോദ്യത്തിന് ഞങ്ങൾ രണ്ടു പേർക്കും മറുപടിയില്ലായിരുന്നു….
അല്ലെങ്കിൽ തന്നെ എന്തു പറയാൻ…
ഞാൻ സച്ചിനേ നോക്കി പെട്ടെന്നാണ് എന്റെ മനസ്സിൽ ഒരു ഐഡിയ ഉദിച്ചത്…
“അങ്കിളേ അതൊക്കെ ഇവൻ നോക്കിക്കോളും….”