ഒന്ന് ചിരിക്കാനേ എനിക്ക് കഴിഞ്ഞുള്ളു…
പിന്നീടങ്ങോട്ട് നിധിയൊഴിച്ചു ബാക്കിയുള്ള എല്ലാവരുടെയും പ്രശംസകളായിരുന്നു….
ഇടക്കിടക്കുള്ള സച്ചിന്റെയും രാഹുലിന്റെയും പുകഴ്ത്തലും കൂടേയായപ്പോൾ….
ഞാനായി അവിടുത്തെ താരം….
“ശ്രീയും നന്നായി പാടും പക്ഷേ ഈ പെണ്ണിന് എല്ലാത്തിനും മടിയാ…. ”
ആന്റി പരിഭവം പറയുന്ന പോലേ നിധിയുടെ തലയിൽ തലോടികൊണ്ട് പറഞ്ഞു…
ലോകത്തുള്ള എല്ലാ പുച്ഛഭാവങ്ങളും ആവാഹിച്ചുകൊണ്ട് ഞാൻ അവളേ നോക്കി….
ഹോ…. പക്ഷേ എനിക്കു മുന്നേ അതെല്ലാം അവൾ ആവാഹിച്ചു കഴിഞ്ഞിരുന്നു….
അവളോടുള്ള ദേഷ്യത്തിന് ഞാൻ രണ്ടു ദോശ കൂടേ അകത്താക്കി…
കുറച്ചു നിമിഷം കഴിഞ്ഞതും
“ഞാൻ പോണു……”
എന്നുള്ള ഒരു ശബ്ദം കേട്ടു…
ഇവൾ ഇത്ര നേരത്തേ ആരേ കാണാനാ കോളേജിൽ പോവുന്നേ…
അവളുടെ മറ്റേ ആ കാമുകനേ കാണാനായിരിക്കും…. 😏
അല്ല ഇതൊക്കെ ഞാൻ എന്തിനാ അന്വേഷിക്കുന്നേ….
എന്തായാലും ഞങ്ങൾക്ക് പോവാൻ സമയം ആവുന്നതേ ഉള്ളു…
ഇന്ന് കുറച്ചു നേരത്തേ പോണം എന്ന് വിചാരിച്ച് കാണാൻ ബാക്കിയുള്ള സ്ഥലങ്ങളും സാധനങ്ങളും ഒക്കെ വീക്ഷിച്ച് ഞാൻ വീടിനുള്ളിലൂടെ നടന്നു….
അപ്പോഴാണ് ബാലു അങ്കിൾ എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്….
മുഖഭാവം കണ്ടിട്ട് എന്തോ വശപ്പിശക് ഉണ്ടല്ലോ…. 🤔
“എന്താ അങ്കിളേ…. ”
ഞാൻ വിനയപൂർവ്വം അയാളോട് ചോദിച്ചു..
“വരു….. “