നിധിയുടെ കാവൽക്കാരൻ 5 [കാവൽക്കാരൻ]

Posted by

 

പിന്നേ ഒന്നും നോക്കിയില്ല ഒരു പാട്ടും പാടികൊണ്ട് ആ കോണി പടികൾ ഇറങ്ങി…

 

🎶കാണമുള്ളാൽ ഉൾ നീറും നോവാ…ണനുരാഗം….🎶

നോവുമ്പോഴും തേനൂറും സുഖമാണനുരാഗം

എന്നിൽ നീ നിന്നിൽ ഞാനും പതിയേ

പതിയേ അതിരുകളുരുകി അലിയേ…🎵

 

🎶ഏറെ ദൂരയെങ്കിൽ നീയെന്നുമെന്നെയോർക്കും

നിന്നരികിൽ ഞാനണയും കിനാവിനായ് കാതോർക്കും……

വിരഹമേ……………🎶🎶🎶

ആ….. ആ….🎶🎶🎶🎶

വിരഹമേ നീയുണ്ടെങ്കിൽ പ്രണയം പടരും സിരയിലൊരു തീയലയായ്…🎵

 

പാടി തീർന്നത് ഡൈനിങ് ഏരിയയിൽ എത്തിയതും ഒപ്പമായിരുന്നു….

 

അടിപൊളി…😐

 

“അരേ വാഹ്…. ”

 

സച്ചിനും രാഹുലും ഒപ്പം പറഞ്ഞു….

 

അവർ മാത്രമായിരുന്നില്ല…..അങ്കിളും വിളമ്പിക്കൊണ്ടിരിക്കുന്ന ആന്റിയും പാത്രം പിടിച്ചു നിൽക്കുന്ന ജോലിക്കാരി ചേച്ചിമാരും എന്തിനേറെ കഴിച്ചുകൊണ്ടിരിക്കുന്ന നിധി വരേ എന്നേ അന്തം വിട്ട് നോക്കി നിൽക്കുകയാണ്…

 

🙂

 

പാടി വന്നതിന്റെ ഓളത്തിൽ പരിസരം ശ്രദ്ധിക്കാനും ഞാൻ മറന്നു….

 

തിരിച്ചു റൂമിലേക്ക് തന്നെ പോയാലോ….

 

ഏയ്‌ അതിന്റെ ആവശ്യമൊന്നുമില്ല…. അത്യാവശ്യം നല്ല രീതിക്ക് തന്നെയല്ലേ ഞാൻ പാടിയത്….

 

ഇനി അല്ലേ….🤔

 

ഞാൻ മെല്ലേ പോയി ഒഴിഞ്ഞു കിടക്കുന്ന ഒരു ചെയറിൽ ഇരുന്നു…..

 

ഇപ്പോഴും എല്ലാവരുടെയും ശ്രദ്ധ എന്നിലേക്ക് തന്നെയാണ്….

 

ഇതെന്ത് മൈര്…😐

 

“മോനേ സൂപ്പർ…. എന്ത് ഭംഗിയാ കേൾക്കാൻ…. ”

 

ആന്റി നാല് ദോശ എന്റെ പ്ലേറ്റിലേക്ക് വച്ചുകൊണ്ട് പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *