അവൾ എറിയുന്നത് സ്പിൻ ആയതുകൊണ്ട് തന്നെ പന്ത് നിലത്ത് കുത്തി എങ്ങോട്ടും വരും എന്നാർക്കും അത്ര പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കില്ല…
കഴിഞ്ഞ കാര്യങ്ങൾ ഒന്നുമെനിക്കറിയില്ല പക്ഷേ ഇത്തവണ ഞങ്ങൾ കുറച്ച് സ്ട്രോങ്ങാണ്…
കളി നടക്കുന്നത് പുഷ്പഗിരിയിൽ വച്ചാണ്.
ഞാനും സച്ചിനും ഒരു ബൈക്കിലും രാഹുലും നിധിയും മറ്റൊരു ബൈക്കിലുമായി കുറച്ചു നേരത്തേ അങ്ങോട്ട് പോയി…
ഗ്രൗണ്ട് കണ്ടിട്ട് അതിനനുസരിച്ച് പ്ലാൻ ഉണ്ടാക്കാനെന്നും പറഞ്ഞ് സച്ചിനും നിധിയും കൂടെയാണ് ഞങ്ങളെ അങ്ങോട്ടേക്ക് കൊണ്ടു പോയത്…
ക്രിക്കറ്റ് കാരണമാണോ എന്നെനിക്കറിയില്ല നിധി സച്ചിനോട് അത്യാവശ്യം മിണ്ടുന്നും ചിരിക്കുന്നുമൊക്കെയുണ്ട്…. ആ മൈരനും ഇതൊക്കെ ചെയ്യുന്നുണ്ട്…..
റോസ് ആമിയേ കൂട്ടി വന്നോളാം എന്ന് പറഞ്ഞിരുന്നു…
ബാക്കിയുള്ളവരും സമയത്തിനെത്തിക്കോളാം എന്ന് ഉറപ്പു തന്നിട്ടുണ്ട്…
അങ്ങനെ ഞങൾ പുഷ്പഗിരിയിൽ കളി നടക്കുന്ന ഗ്രൗണ്ടിൽ എത്തി….ഇവിടേ വന്നതിനു ശേഷം ആദ്യമായാണ് ഞങ്ങൾ വേറൊരു ഗ്രാമത്തിലേക്ക് പോവുന്നത്…
“മോനേ പൊളി സാധനം…. ”
സച്ചിൻ ആ ഗ്രൗണ്ട് നോക്കി പറഞ്ഞു…
എനിക്ക് എതിരഭിപ്രായമില്ലായിരുന്നു…
അത്രക്കും മനോഹരമായ പച്ച പരവധാനി വിരിച്ച ഒരു ഗ്രൗണ്ട്….
ഗ്രൗണ്ടിന്റെ ചുറ്റും മരങ്ങളാണ് അതുകൊണ്ട് തന്നെ വെയിൽ അത്ര കാര്യമായി ഗ്രൗണ്ടിൽ പതിക്കുന്നില്ല….
കുറച്ചാളുകൾ ഗ്രൗണ്ട് ഒരുക്കുന്നതിന്റെ തിരക്കിലാണ്…