നിധിയുടെ കാവൽക്കാരൻ 5 [കാവൽക്കാരൻ]

Posted by

 

പുല്ല്…. 😐

 

എന്റെ മുഖത്തേ സന്ദോഷം പെട്ടെന്ന് മങ്ങി

 

അതു കണ്ടിട്ടാവണം….

 

“നീ ഇങ്ങനെ തളരല്ലേ സമയമുണ്ടല്ലോ…… അവൾ നിനക്കുള്ളതാണെങ്കിൽ അവളേ നിനക്ക് കിട്ടിയിരിക്കും….”

 

“അവൾ എനിക്കുള്ളതല്ലെങ്കിലോ….?”

 

“അല്ലെങ്കിൽ നീ മറന്നേക്ക്….”

 

അവളുടെ മറുപടി കിട്ടിയതും ക്ലാസ്സിലേക്ക് ടീച്ചർ വന്നതും ഒപ്പമായിരുന്നു….

 

ഞാനും റോസും വേഗം എണീച്ച് ഞങളുടെ സ്ഥലത്ത് തന്നെ വന്നിരുന്നു….

 

പിന്നീടാ ദിവസം കാര്യമായൊന്നും സംഭവിച്ചില്ല….

 

 

 

ദിവസങ്ങൾ വീണ്ടും കടന്നു പോയി… ഈ ദിവസങ്ങളുടെ ഇടക്ക് എന്തൊക്കെ സംഭവിച്ചു എന്ന് ചോദിച്ചാൽ….. ഞാനും ആമിയും ഒരു പൊടിക്ക് അടുത്തു….

 

അടുത്തു എന്ന് പറഞ്ഞാൽ ഞങളുടെ ക്ലാസ്സിൽ എന്നല്ല ഞങളുടെ കോളേജിൽ തന്നെ ആമി മിണ്ടുന്ന രണ്ടു പേരേ ഇപ്പോൾ ഉള്ളു… ഒന്ന് ഞാനും മറ്റൊന്ന് റോസും…

 

ആദ്യമൊക്കെ ഞാൻ എന്തെങ്കിലും ചോദിച്ചാൽ മാത്രം മറുപടി പറയുന്ന അവൾ… ഇപ്പോൾ ചെറിയ ചെറിയ കാര്യങ്ങൾ ഒക്കെ എന്നോട് പറയാനും മിണ്ടാനും തുടങ്ങി….

 

വളരേ ചെറിയ കാര്യങ്ങൾ ആണെങ്കിലും അതൊരു വലിയ കാര്യമായിട്ട് തന്നെയാണ് എനിക്കു തോന്നിയത്….

 

ഈ കഴിഞ്ഞു പോയ ദിവസങ്ങളിൽ ആമിയിൽ ഞാൻ ശ്രദ്ധിച്ച മറ്റൊരു കാര്യമെന്തെന്നാൽ. അതവളുടെ ചിരിയായിരുന്നു…..

 

ഒരു കവിളിൽ മാത്രം നുണക്കുഴിയുള്ള മനോഹരമായ ചിരിയാണ് അവൾക്ക്….. അവൾ മതിമറന്നു ചിരിക്കുമ്പോൾ അതൊന്ന് കാണണം….😍

Leave a Reply

Your email address will not be published. Required fields are marked *