“ഇപ്പോ എന്താ ഉണ്ടായേ….”
അവളുടെ മുഖത്തേ അത്ഭുതം ഇപ്പോഴും വിട്ടുമാറിയിട്ടില്ല…
“നീ എന്താ ഈ പറയുന്നേ….”
“എടാ ആമി… അവൾ… അവൾ ഇത്ര പെട്ടെന്ന് സമ്മതിച്ചോ…. അതുമാത്രമല്ല നീ കയ്യിൽ കയറി പിടിച്ചപ്പോൾ എന്താ അവൾ ഒന്നും പറയാഞ്ഞേ…”
ഇവൾക്കെന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട്… അല്ലെങ്കിൽ പെട്ടെന്നൊരാള് ഇങ്ങനെ പിച്ചുപെയ്യും ഒക്കെ പറയോ…. 🤔
“അതിനാണോ നീ ഈ കിടന്ന് ഞെട്ടുന്നേ… ഞാൻ കയ്യിലല്ലേ പിടിച്ചുള്ളൂ വേറേ എവിടെയും കയറി പിടിച്ചില്ലല്ലോ….”
“എടാ പൊട്ടാ….ആമി അവൾ ഇങ്ങനെയൊന്നുമല്ല…. നിധിയൊഴിച്ച് അവളോട് ആര് എന്ത് പറഞ്ഞാലും അവൾ ഇത്ര വേഗമൊന്നും ഒന്നിനും സമ്മതം മൂളില്ല…. അതുപോലെ സാധാരണ പരിചയമില്ലാത്ത ആരെങ്കിലും ഒക്കെ അവളുടെ കയ്യിൽ കയറി പിടിച്ചാൽ തട്ടിത്തെറിപ്പിക്കാറാണ് പതിവ് പക്ഷേ നീ പിടിച്ചപ്പോൾ ഒന്നും പറഞ്ഞില്ല…..ഇനി നീ പറഞ്ഞപോലെ അവൾക്ക് നിന്നോട് എന്തെങ്കിലും ഉണ്ടാവോ….”
അതും പറഞ്ഞ് അവൾ എന്തോ ആലോചിക്കാൻ തുടങ്ങി…..
അവളുടെ സംസാരം എന്റെ മനസ്സിൽ അണഞുകൊണ്ടിരുന്ന പ്രേമത്തിന്റെ തീയിൽ മണ്ണെണ്ണ പാകിയിരുന്നു…..
“ഉണ്ടാവോ…..?”
ഞാൻ ആകാംഷയിൽ അവളോട് ചോദിച്ചു…
അവൾ എന്റെ മുഖത്തേക്ക് നോക്കി വീണ്ടും എന്തോ ആലോചിക്കാൻ തുടങ്ങി….
“ഏയ്… ചിലപ്പോൾ അവൾ അങ്ങനെയൊക്കെ പ്രതികരിച്ചാൽ നീയെന്ത് വിചാരിക്കും എന്ന് കരുതി ചെയ്യാതിരുന്നതാവും….”