“ആമി പ്ലീസ്…. വരില്ലേ….. ”
ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് വീണ്ടും ചോദിച്ചു…..
അവളുടെ മുഖത്തേ ദയനീയാവസ്ഥ എനിക്ക് കാണമെങ്കിലും. അവളെക്കാൾ ദയനീയമാണ് എന്റെ അവസ്ഥ…
“ശരി വരാം…. ”
അവളൊരു പതുങ്ങിയ സ്വരത്തിൽ പൂച്ച പരുങ്ങുന്നത് പോലേ പറഞ്ഞു….
“സത്യം… ”
ഞാൻ വിശ്വാസം വരാതെ വീണ്ടും ചോദിച്ചു…
“മ്മ്…”
ഒരു മൂളലാണ് എനിക്കു മറുപടിയായി കിട്ടിയത്….
പക്ഷേ അത്രയും മതിയായിരുന്നു എന്റെ മനസ്സിൽ ലഡ്ഡു പൊട്ടാൻ…
പെട്ടെന്നൊരു ബെല്ലടിച്ചു……
“ഞാൻ… ഞാൻ പൊക്കോട്ടേ…. ”
അവൾ വിക്കി വിക്കി എന്നോട് ചോദിച്ചു…
“ഏഹ്… ആ…”
“കൈ… ”
അവൾ എന്നെയും അവളുടെ കൈകൾ കൂട്ടിപിടിച്ചിരിക്കുന്ന എന്റെ കൈകളെയും മാറി മാറി നോക്കി…
പിടിച്ച് കൊതി തീർന്നില്ലെങ്കിലും ഞാൻ അവളുടെ കൈകൾ വേഗം വിടുവിച്ചു….
ശേഷം അവൾ ഞങ്ങൾ ഇരിക്കുന്ന ബെഞ്ചിലേക്ക് തന്നെ പോയി…
നിധി ഇപ്പോളും എന്നേ തന്നെ നോക്കിയിരിക്കുകയാണ്…
മൈര്…. നോക്കി നോക്കി കൊല്ലുവോ ഇവളെന്നെ….
അവളുടെ തിരുമോന്ത കാണാൻ വയ്യാത്തതുകൊണ്ട് ഞാൻ റോസിനേ നോക്കി….
അവളുടെ മുഖം പെട്ടെന്ന് കണ്ടപ്പോൾ ഞാനൊന്ന് ഞെട്ടി….കാരണം അവളുടെ കണ്ണൊക്കെ പുറത്ത് ചാടാൻ നിൽക്കുന്ന അവസ്ഥയിലായിരുന്നു….
“നിനക്കെന്താടി വയ്യേ…. ”
ഞാനെന്റെ ഞെട്ടൽ മാറാതെ അവളോട് ചോദിച്ചു….