ഞാൻ വേഗം ഫോണെടുത്ത് റോസിന് ഒരു മെസ്സേജ് അയച്ചു “ഞാനിപ്പോൾ കുറച്ചു നമ്പർ ഇറക്കും കട്ടക്ക് കൂടേ നിന്നോണം… 😌”
മെസ്സേജ് വന്നതിന്റെ നോട്ടിഫിക്കേഷൻ ശബ്ദം കേട്ടിട്ട് അവൾ ഫോണിലേക്ക് നോക്കി. ശേഷം എന്നെയും…..
പിന്നീട് കണ്ണുകൾക്കൊണ്ടായിരുന്നു ഞങ്ങൾ സംസാരിച്ചത്……
നീ ചെയ്യ് കട്ടക്ക് കൂടെയുണ്ടാവും എന്ന രീതിയിൽ അവൾ നെഞ്ചിൽ തട്ടി കൊണ്ട് എനിക്കു നേരേ ആംഗ്യം കാണിച്ചു
ഇവൾ ഓവറാക്കി ചളമാക്കുമോ… 😐
ആമിക്ക് സംശയം തോന്നാതിരിക്കാനാണ് ഇവൾക്ക് ഞാൻ വാട്സാപ്പിൽ മെസ്സേജ് അയച്ചത്….
എന്നാൽ ഇവളുടെ കാട്ടിക്കൂട്ടൽ കണ്ട് ആമിയുടെ ശ്രദ്ധ ഞങ്ങളിലേക്കായി….
“കുറച്ചു ദിവസങ്ങൾ കൂടേ കഴിഞ്ഞാൽ ക്രിക്കറ്റ് മത്സരമാണ്… ഇപ്രാവശ്യം ഞങ്ങൾ മൂന്നു പേരും ടീമിലുണ്ട്… പക്ഷേ പ്രശ്നം എന്താന്ന് വച്ചാൽ ഞങ്ങൾക്ക് ഒരു മൂന്ന് പേരുടെ ആവശ്യം കൂടേയുണ്ട് അതുകൊണ്ട് ഞാൻ നിങ്ങളേ രണ്ടു പേരെയും ടീമിൽ ഇടട്ടേ….. ”
ആമി നോക്കിയതും ഒറ്റശ്വാസത്തിൽ ഞാൻ രണ്ടു പേരോടുകൂടിയായി പറഞ്ഞു…..
“ഞാൻ റെഡി….. ”
റോസ് കേട്ടപാതി കേൾക്കാത്ത പാതി കൈ പൊക്കി അവളുടെ സമ്മതം കാണിച്ചു…
ഞാൻ ആരാധനാ പൂർവ്വം റോസിനേ നോക്കി….. ഫുൾ സപ്പോർട്ട് കിട്ടും എന്ന് പറഞ്ഞപ്പോൾ ഇത്രക്കും ഞാൻ പ്രതീക്ഷിച്ചില്ല….
ഇതൊക്കെ എന്ത് എന്നുള്ള ഭാവമായിരുന്നു അവൾക്ക്….
പെട്ടെന്നാണ് ഇതൊക്കെ ആർക്ക് വേണ്ടിയാണ് ചെയ്യുന്നേ എന്നുള്ള ഓർമ എന്റെ മനസ്സിലേക്ക് വന്നത്….