വിചാരിച്ചപോലെതന്നെ അവൾ റൂമിനുള്ളിൽ ഉണ്ടായിരുന്നു…പക്ഷേ പുതച്ചുമൂടി ഉറങ്ങുകയാണെന്ന് മാത്രം….
കണ്ടിട്ട് നല്ല ക്ഷീണമുള്ളതുപോലെയാണ് എനിക്ക് തോന്നിയത്…. അതു പിന്നേ ഇല്ലാണ്ടിരിക്കുമോ ഇന്നലേ രാത്രി ഉറക്കം ഒഴിച്ചതല്ലേ…. 😏
ഈ കിടക്കുന്നവളാണോ എന്റെ സ്വഭാവത്തേ ചോദ്യം ചെയ്തത് എന്ന് ആലോചിക്കുംതോറും എന്റെ മനസ്സിനുള്ളിൽ അവളോടുള്ള പക കൂടി വന്നു…
പാവം ആന്റിയും അങ്കിളും അവര് വല്ലോം അറിയുന്നുണ്ടോ ഇതൊക്കെ…. 🙁
ഞാൻ കൂടുതൽ നേരം അവിടേ നിന്ന് പരുങ്ങാതെ എന്റെ മുറിയിലേക്ക് വന്ന് ദിവസവുമുള്ള പ്രാക്ടീസ് തുടങ്ങി….
എത്ര പ്രാക്ടീസ് ചെയ്തിട്ടും എന്റെ സ്കിൽസ് അടുത്ത ഘട്ടത്തിൽ പ്രവേശിക്കുന്നില്ല എന്നെനിക്ക് തോന്നി…
അതിനു കാരണം ഞാൻ എല്ലാം നേടിയെന്നോ അതോ ഇനിയും നേടാൻ എന്റെ ശരീരം അനുവദിക്കുന്നില്ല എന്നോ മാത്രം അറിഞ്ഞാൽ മതിയായിരുന്നു എനിക്ക്….
ഒരു കാര്യം ഉറപ്പാണ് ഞാൻ ഇപ്പോൾ തന്നെ മറ്റാരേക്കാളും കുറേ പടികൾ മുന്നിലാണ് പക്ഷേ എനിക്കതു പോരാ എനിക്കിനിയും വളരണം…
ട്രെയിനിങ്ങും അവസാനിപ്പിച്ച് കുളിച്ചു ഫ്രഷ് ആയി ഞാൻ അടിയിലോട്ട് ചെന്നു. പോരുമ്പോൾ നിധിയുടെ റൂം അടച്ച അവസ്ഥയിലാണ്….
ഇപ്പോൾ പഴയപോലെയല്ല മൊത്തത്തിൽ ഒരു പോസിറ്റീവ് എനർജി എനിക്ക് ഫീൽ ചെയ്യുന്നുണ്ട്.അതിന്റെ കാരണം വ്യക്തമല്ലെങ്കിലും ഒരു പാട്ടുപാടാൻ എനിക്ക് തോന്നി…
അച്ഛനിൽ നിന്നാണ് പാടാനുള്ള കഴിവ് കിട്ടിയതെങ്കിലും അച്ഛനെക്കാൾ നന്നായി പാടും എന്ന് അമ്മ എപ്പോഴും പറയാറുണ്ട്…