ഞാനൊക്കെ ഈ അടുത്തായാണ് ആമിയുമായി ഇത്രക്കും ക്ലോസായത്…
പക്ഷേ നിധി ചെറുപ്പം മുതലേ അവളുടെ ഫ്രണ്ട് ആയിരുന്നു… എപ്പോഴും അവർ രണ്ടുപേരും ഒരുമിച്ചേ ഉണ്ടാവാറുള്ളു,…നടക്കുന്നതായാലും ഇരിക്കുന്നതയാലും എല്ലാം….
അവരുടെ സ്നേഹം കണ്ടാൽ നമ്മുക്ക് തന്നെ അസൂയ തോന്നി പോവും… അത്രക്കും ക്ലോസ് ആയിരുന്നു അവർ….
പക്ഷേ ഒരു പെട്ടെന്നൊരു ദിവസം അവർ രണ്ടു പേരും ശത്രുക്കളായി… പിന്നേ പിന്നേ കണ്ടാൽ മിണ്ടാതെയായി… നിധി ഓരോന്ന് പറഞ്ഞ് ആമിയുടെ അടുത്തേക്ക് ചെല്ലുമെങ്കിലും… ആമി അവളേ എപ്പോഴും ഒഴിവാക്കി വിടും….”
ഗ്രൗണ്ടിന്റെ വിദൂരതയിലേക്ക് നോക്കി അവൾ പറഞ്ഞു നിർത്തി…
“അതെന്താ കാരണം….”
ഞാൻ അവളോട് ചോദിച്ചു….
“അത് അവർക്ക് മാത്രമേ അറിയൂ…..പക്ഷേ ഒരു കാര്യമേനിക്കറിയാം ആ ദിവസം മുതൽ അവർക്ക് രണ്ടു പേർക്കും എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ട്….”
ഒരു രഹസ്യം പറയുന്നപോലെ അവൾ ശബ്ദം കുറച്ച് എന്നോട് പറഞ്ഞു…
“അപ്പോൾ അവൾ വളയില്ല എന്നാണോ നീ പറയുന്നത്….”
ഞാൻ അവസാനമായി അവളോട് ചോദിച്ചു…
“എനിക്കറിയാവുന്ന ആമിയാണെങ്കിൽ വളയാൻ പാടാണ്… എന്തായാലും നീ ട്രൈ ചെയ്തു നോക്ക്… എന്റെ ഫുൾ സപ്പോർട്ട് ഉണ്ടാവും…”
അവൾ അതിനൊരുഴുക്കൻ മട്ടിൽ മറുപടി പറഞ്ഞു….
പിന്നേയും കുറച്ചു നേരം ഞങ്ങൾ അതേ ഇരുപ്പ് ഇരുന്നു…
“എന്നാൽ പോയാലോ… ദേ ആമി മെസ്സേജ് അയച്ചിട്ടുണ്ട്…ചെല്ലാൻ പറഞ്ഞിട്ട്…. “