ഞാൻ സ്വയം ഓരോരോ ന്യായങ്ങൾ കണ്ടു പിടിച്ചു……
“”””ഏയ് അവളുടെ വീട്ടുക്കാരൊക്കെ പാവങ്ങളാണ്….. ഒറ്റമോളായതുകൊണ്ട് തന്നെ ആമിയുടെ വാക്കാണ് ആ വീട്ടിലേ അവസാന വാക്ക്…
അതുകൊണ്ടുതന്നെ അവൾക്ക് ഇഷ്ടമല്ലാത്ത ഒരു കാര്യവും അവർ ചെയ്യില്ല… അത് ഇനി അവളുടെ കല്ല്യാണമാണെങ്കിലും…
പിന്നേ ആ ബുക്ക് ഞാൻ ചോദിച്ചാലും അവൾ വായിക്കാൻ തരും… പിന്നേ നിനക്ക് തന്നത് ചിലപ്പോൾ നിധിയേ തോൽപ്പിക്കാനാവം….””””
അവൾ പറഞ്ഞു നിർത്തി…. കേട്ടപ്പോൾ ശരിയാണ് എന്നെനിക്കും തോന്നി….. അന്നവിടെ നിധി ഉണ്ടായിരുന്നില്ലെങ്കിൽ അവൾ എനിക്ക് തരുമായിരുന്നോ…. 🤔
എന്നാലും അവർ തമ്മിൽ എന്തായിരിക്കും…
ഇവളോട് തന്നെ ചോദിക്കാം അവർ തമ്മിലുള്ള പ്രശ്നത്തെ പറ്റി….
“ആമിയും നിധിയും തമ്മില്ലെന്താ പ്രശ്നം….”
ഇപ്പോൾ കൂടുതൽ ആഗ്രഹം ഇതറിയാനാണ്….
“ആ…ആർക്കറിയാം……”
കുറച്ചു നേരത്തേ മൗനത്തിനൊടുവിൽ അവൾ വീണ്ടും സംസാരിക്കാൻ തുടങ്ങി..
“നിനക്ക് നമ്മുടെ ബെഞ്ചിൽ എന്താ വേറേയാരും ഇരിക്കാത്തത് എന്നറിയുമോ…?”
അവൾ എന്നോട് ചോദിച്ചു….
“ഇല്ല….”
അല്ലെങ്കിലും എനിക്കെങ്ങനെ അറിയാന…
“”””””അത് ആമിക്ക് വേറെയാരും ഫ്രണ്ട് ആയി ഇല്ലാത്തതുകൊണ്ടാണ്…..
കുറേ പേർ അവളുടെ അടുത്തേക്ക് വരുമെങ്കിലും അതൊക്കെ ഒരു അടഞ്ഞ അധ്യായമായി തീരാറാണ് പതിവ്…
എനിക്ക് തോന്നുന്നു ആമിയുടെ ജീവിതത്തിൽ തന്നെ ആകേ രണ്ടു ഫ്രണ്ട്‌സേ അവൾക്ക് ഉണ്ടായിട്ടുള്ളൂ…. ഒന്ന് ഞാനും പിന്നൊന്ന് നിധിയും….