അവൾ എന്റെ കവിൾ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു……
പിന്നീട് കുറേ നേരം ഞങ്ങൾ സംസാരിച്ചു…. വിചാരിച്ചപോലെതന്നെയാണ് റോസ്. കൃതികയുടെ തനി പകർപ്പാണ് അവൾ… എന്തും തുറന്ന് സംസാരിക്കും. വളരേ ഓപ്പൺ മൈൻഡ് ആണ്. എന്നാലോ പാവം…
അവളോട് സംസാരിച്ചാൽ സമയം പോവുന്നതുപോലും അറിയില്ല….അത്രക്കും എൻഗേജിങ്ങും തമാശരൂപേണയുമാണ് അവൾ സംസാരിക്കുന്നത്.. ചുരുങ്ങിയ നേരം കൊണ്ടു തന്നെ ഞാൻ മനസ്സിലാക്കി ഇവളും ഞാനും എന്തുകൊണ്ടും ചേർന്നു പോവും എന്നുള്ള കാര്യം…
“എടി റോസേ….”
“മ്മ്….”
“ആമി സിംഗിൾ ആണോ….”
“ആണല്ലോ…”
“നോക്കിയാൽ വളയുമോ….”
“ആർക്കാ…?നിനക്കണോ…?”
“മ്മ്….”
“നിനക്കൊന്നും വളയില്ലെടാ….”
😐
“അതെന്താഡി എന്നേ കാണാൻ അത്രക്കും മോശമാണോ…”
“അങ്ങനെ ഞാൻ പറഞ്ഞോ…. എടാ അവൾ ഒരു പ്രേത്യേക ടൈപ്പാണ്.. ഞാൻ തന്നെ എത്ര കാലം പരിശ്രമിച്ചിട്ടാ അവൾ എന്റെ ഫ്രണ്ടായത് എന്ന് അറിയോ നിനക്ക്…. പിന്നേ നിന്നേ കാണാൻ ആരാ ഭംഗിയില്ല എന്ന് പറഞ്ഞേ….എനിക്ക് പോലും നിന്റെ കണ്ണുകളിലേക്ക് കൂടുതൽ നേരം നോക്കി നിൽക്കാൻ പറ്റുന്നില്ല….”
അവൾ എന്നേ സമാധാനിപ്പിച്ചു….
“എടി എന്നാലും ഒരു ചാൻസും ഇല്ലേ…..നിധിക്ക് പോലും കൊടുക്കാത്ത ബുക്ക് അവൾ എനിക്ക് വായിക്കാൻ തന്നു… അങ്ങനെ ചെയ്യണം എന്നൊക്കെ ഉണ്ടേൽ എന്തെങ്കിലും ഇഷ്ട്ടം മനസ്സിൽ ഉണ്ടായിരിക്കില്ലേ….ഇനി ഒരു പക്ഷേ വീട്ടുക്കാർ സീനായിട്ടായിരിക്കുമോ…?”