റോസ് ഇതൊക്കെ എന്ത് എന്ന രീതിയിൽ മറുപടി പറഞ്ഞു….
“ഇനി ഇപ്പോ എങ്ങോട്ട് പോവും… ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു….
“അതാണോ നീ ആലോചിക്കുന്നേ പോവാനൊക്കെ ഇവിടേ കുറേ സ്ഥലമുണ്ട്… കമോൺ ഫോളോ മീ….”
അതും പറഞ്ഞുകൊണ്ടവൾ നേതൃത്വം ഏറ്റടുത്തു…
അവളുടെ പിന്നാലേ പോവുക എന്നല്ലാതെ എനിക്ക് വേറേ ഓപ്ഷൻ ഇല്ലായിരുന്നു…
ഞങ്ങൾ ആദ്യം പോയത് കാന്റീനിലേക്കായിരുന്നു…..
“ചേച്ചി രണ്ട് ഐസ് ക്രീം…”
റോസ് അവിടേ ഉണ്ടായിരുന്ന ചേച്ചിയോട് പറഞ്ഞു….
ഞാൻ പൈസ കൊടുക്കാൻ നിന്നതും അവൾ അത് തടഞ്ഞു…
ശേഷം അവൾ തന്നെ പൈസ കൊടുത്തു….
ഐസ്ക്രീം കഴിച്ചുകൊണ്ട് വീണ്ടും അവളുടെ പിന്നാലെയായി ഞാൻ നടന്നു…
“ഇവിടേ ഇരിക്കാം…. ”
കോളേജ് ഗ്രൗണ്ടിന്റെ ചുറ്റും പണിതിരിക്കുന്ന പടികളിൽ എത്തിയപ്പോൾ അവൾ പറഞ്ഞു….
നല്ല കാറ്റും തണലും സമാധാനവും ഒക്കെ ഉണ്ടായിരുന്നതിനാൽ മറുത്തൊന്നും ഞാൻ പറഞ്ഞില്ല…
അവിടേ തന്നെ ഇരുന്നു….
കുറച്ചു നേരം ഞങളുടെ ഇടയിൽ മൗനം തന്നെയായിരുന്നു…
“എന്നാലും എന്ത് നോട്ടം ആട നീ ആ മിസ്സിനേ നോക്കിയേ…. ”
ഒടുവിൽ മൗനം ബഹിഷ്കരിച്ചുകൊണ്ട് അവൾ തന്നെ ചോദിച്ചു….
“ആ ഇപ്പോ എനിക്കായോ കുറ്റം… പറഞ്ഞ് പറഞ്ഞ് നീയല്ലേ എന്നേ മൂടാക്കിയത്….”
“ഹിഹി… സോറി… ഞാൻ നിന്നേ ഒന്ന് കളിപ്പിക്കാൻ വേണ്ടി ചെയ്തതല്ലേ……ഞാൻ അറിഞ്ഞോ നീ പെട്ടെന്ന് മൂടാവുന്ന ടൈപ്പ് ആണെന്ന്…”