“ഡാ മതി മതി ക്ലാസ്സിൽ കയറാൻ നോക്ക്….. ”
ഒരു ശബ്ദം ഞങളുടെ പുറകിൽ നിന്നും വന്നു….
ഞാൻ തിരിഞ്ഞു നോക്കി.കട്ടി താടിയും കൈ നിറയേ രോമമൊക്കെയായി ഒരു മലപോലൊരുത്തൻ എന്റെ പിന്നിൽ നിൽക്കുന്നു….ഇവനും ഞാനും തല്ലിയാൽ എനിക്ക് ജയിക്കാൻ പറ്റുമോ എന്ന് വരേ ജീവിതത്തിൽ ആദ്യമായി ഞാൻ ചിന്തിച്ചു…..പക്ഷേ കണ്ടിട്ട് മാന്യനായിട്ടാണ് എനിക്ക് തോന്നിയത്…..സീനിയർ ആവണം…
അവന്റെ ആവശ്യം കേട്ടതും കണ്ടു നിന്നവരടക്കം എല്ലാവരും ക്ലാസ്സുകളിലേക്ക് പോവാൻ തുടങ്ങി….
ഇവൻ ഇത്രക്ക് വലിയ ആളാണോ…. 🤔
കുറച്ചു നിമിഷം തളം കെട്ടി നിന്ന മൗനത്തിനു ശേഷം നിധി എന്നെയും മറ്റവനെയും മാറി മാറി നോക്കി അവിടേ നിന്നും ചവിട്ടി തുള്ളി പോയി…
“നൈസ് റിഫ്ളക്സ്…. ”
എന്റെ തോളിൽ തട്ടികൊണ്ടവൻ പറഞ്ഞു…
ഈ മൈരന്റെ തൊണ്ടയിൽ സ്പീക്ക്ർ എന്തെങ്കിലും ഫിറ്റ് ചെയ്തിട്ടുണ്ടോ.. എന്തൊരു ശബ്ദമാണിത്… 😐
ഞാൻ അവന്റെ കണ്ണുകളിലേക്ക് നോക്കി..
അവന്റെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ ഇതൊന്നും എന്റടുത്തു ചിലവാവില്ല എന്ന് അവൻ പറയാതെ പറയുന്നപോലെയാണെനിക്ക് തോന്നിയത്…കൂടുതൽ നേരം അവിടേ നിൽക്കാതെ അവനും അവിടേ നിന്നും പോയി….
“എന്നേ പിടിച്ച് പൊക്കട ഒന്ന്…. ”
നോക്കിയപ്പോൾ സച്ചിനാണ്…
ഏഹ് ഇവൻ ഇനിയും ഇവിടേ നിന്ന് എണീച്ചില്ലേ….
രാഹുൽ അവനേ പിടിച്ച് എഴുന്നേൽപ്പിച്ചു….
“എന്നാലും ദേവാ നീ എങ്ങനെയാടാ ആ അടി വരുന്നത് കണ്ടേ…. നീ പിടിച്ചു മാറ്റൊയപ്പോഴാണ് ഞാൻ പോലും അങ്ങനെയൊരു കാര്യമറിഞ്ഞത്…”