ഗോവിന്ദപുരത്തെ പെണ്ണ് ഭരണം1 [MS]

Posted by

പതിവിൽ നിന്ന് വിപരീതമായി പ്രമീള തൻറെ തോഴികളോട് ഒത്താണ് വന്നത്.ഏറ്റവും അവസാനം ഗോവർദ്ധനും വീരഭദ്രനും വന്നു.അങ്ങനെ മന്ത്രിസഭായോഗം ആരംഭിച്ചു പലരും പല കാര്യങ്ങളെപ്പറ്റിയും പല ചർച്ചകളും.ഏറ്റവും അവസാനം രാജാവ് ചോദിച്ചു ആർക്കെങ്കിലും എന്തെങ്കിലും പരാതി ബോധിപ്പിക്കാൻ ഉണ്ടോ?

ഈ സമയം പ്രമീള തൻറെ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു പറഞ്ഞു എനിക്കൊരു പരാതിയുണ്ട് എൻറെ ഒരേയൊരു പുത്രനായ ആരോമലേ ഈ വിശ്വ ഗുരുക്കൾ അവൻറെ കൂട്ടുകാരുടെ മുന്നിൽവച്ച് അപമാനിക്കുകയും ശകാരിക്കുകയും ചെയ്തു.

ഇതിനുമുമ്പ് മന്ത്രിസഭാ യോഗത്തിൽ ദാഹജലം വിതരണം നടത്തിയപ്പോൾ അതിൽ വിശ്വ ഗുരുക്കളുടെ വെള്ളത്തിൽ പ്രമീളയുടെ തോഴിമാർ മദ്യം കലർത്തിയിരുന്നു.ഇതൊന്നും അറിയാതെ വിശ്വ ഗുരുക്കൾ അത് കുടിക്കുകയും ചെയ്തു.

അതുകൊണ്ടുതന്നെ ഇതിന് വിശ്വ ഗുരുതര എന്തെങ്കിലും പറയുവാൻ ഉണ്ടോ എന്ന് ഗോവർദ്ധൻ ചോദിച്ചതും വിശ്വ ഗുരുക്കൾ അവിടെ നിന്ന് എഴുന്നേറ്റ് സംസാരിക്കാൻ തുടങ്ങിയാളുടെ നാവുകൾ കുറയുകയും എഴുന്നേൽക്കാൻ പോലും സാധിക്കാതെ അയാളുടെ കാലുകൾ ആടുന്നുണ്ടായിരുന്നു.ഗവർണൻ ചോദിച്ച പല ചോദ്യങ്ങൾക്കും വിശ്വ ഗുരുക്കൾ വ്യക്തമായ മറുപടി നൽകുവാൻ സാധിച്ചിരുന്നില്ല.

ഇതിനാൽ കോപം പൂണ്ട ഗോവർദ്ധൻ പ്രമീളയോട് ഈ പ്രശ്നത്തിന് ഒരു പരിഹാരം നിർദ്ദേശിക്കാൻ ആവശ്യപ്പെട്ടു.ഇത് തനിക്ക് പറ്റിയ ഒരു അവസരമാണ്മനസ്സിലാക്കിയ പ്രമീള പറഞ്ഞു.എൻറെ മകനെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തു ഇയാളെ ഞാനും തിരിച്ചു അതുപോലെ തന്നെ ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *