ഗോവിന്ദപുരത്തെ നിയമപ്രകാരം രാജ്യം ഭരിക്കുന്നത് അതുകൊണ്ടുതന്നെ രാജാവിനെ തോൽപ്പിച്ച് അതിശക്തൻ പിന്നിലുള്ള രാജ്യം ഭരിക്കും അങ്ങനെ വീരഭദ്രൻ മുൻപുള്ള രാജാവിനെ തോൽപ്പിച്ചാണ് ഗോവിന്ദപുരം സ്വന്തമാക്കിയത്.പല വെല്ലുവിളികളും വന്നെങ്കിലും അവരെല്ലാം വീരഭദ്രന്റെയും ഗോവർദ്ധന്റെയും മുന്നിൽ തോറ്റു ജീവൻ വെടിയുകയാണ് ഉണ്ടായത്.
വീരഭദ്രനും ഗോവർദ്ധനും ആയോധനകലകളിലും ഗുസ്തി മത്സരത്തിലും വളരെ നല്ല പ്രകടനങ്ങളാണ് നടത്തുന്നത്.ഇതിന് അവരെ സഹായിക്കുന്നത് വിശ്വ ഗുരുക്കൾ ആയോധനകല അഭ്യാസിയാണ്.ഏകദേശം 55 വയസ്സ് പ്രായം കാണും.വിശ്വ ഗുരുക്കൾക്ക് കളരി ഗുസ്തി തുടങ്ങിയ ആയോധനകലകളും സിദ്ധമാണ്.അദ്ദേഹമാണ് കൊട്ടാരവാസികളെ ആയുധനകലകളും യുദ്ധമുറകളും അഭ്യസിപ്പിക്കുന്നത്.അതുകൊണ്ടുതന്നെ വിശ്വ ഗുരുക്കൾക്ക് പുറത്ത് ഉള്ള കുട്ടികളെ പഠിപ്പിക്കുന്നത് നിഷിദ്ധമാണ്.
വിശ്വ ഗുരുക്കൾ ആണെങ്കിൽ ഒരു മകൾ മാത്രമേ ഉള്ളൂ പേര് ലക്ഷ്മി.ലക്ഷ്മിക്ക് ഏകദേശം 22 വയസ്സ് പ്രായം കാണും.എന്നാൽ ആ പ്രായത്തിലുള്ള പെൺകുട്ടികളെ പോലെയല്ല ലക്ഷ്മി.അവൾക്ക് ഏകദേശം 7 അടിയുടെ എടുത്ത് ഉയരം ഉണ്ട്.
അതിനൊത്ത ശരീരവും.കായികപരമായി ശരീരം കൊണ്ട് വളരെ നല്ല ഫിറ്റായ രൂപമാണ് ലക്ഷ്മിയുടേത്.ഇങ്ങനെയുള്ള ശരീരമാണെങ്കിലും അവൾ ഒരു പാവം പിടിച്ച കുട്ടിയായിരുന്നു എപ്പോഴും വിശ്വ ഗുരുക്കളുടെ വീട്ടിൽ തന്നെ പാചകവും മറ്റുമായി തന്നെയാണ് അവൾ കഴിഞ്ഞിരുന്നത്.പുറമേ നിന്ന് ആരും നോക്കിയാലും ഒരു തനി നാട്ടിൽ പുറത്തുകാരും പെൺകുട്ടി.