ചുമതലകൾ ആൻ്റണി ഏറ്റെടുത്തതോടെ എബ്രിഡ് എല്ലാത്തിൽ നിന്നും ഒഴിഞ്ഞു പൂർണ്ണമായും ജീവിതത്തെ ആസ്വദിക്കാൻ തുടങ്ങി….
ഇതിനിടയിൽ ആരോരും ഇല്ലാത്ത ഒരു അനാഥ പെൺകുടിയെ ആൻ്റണി വിവാഹം ചെയ്തു.. ഇരുവർക്കും ഒരാൺകുട്ടിയും പിറന്നു. അലക്സ്…
ആൻ്റണിയുടെ അമ്മയുടെ സഹോദരൻ മത്തായിയും പുത്രൻ ജോണിക്കുട്ടിയും ആൻറണിയോടൊപ്പം എസ്റ്റേറ്റിൽ ചില്ലറ ജോലികൾ ചെയ്തു തുടങ്ങി…..
ദാരിദ്ര്യം അതിന്റെ പാരമ്യതയിൽ എത്തിയ മത്തായിക്കും കുടുംബത്തിനും വലിയ ആശ്വാസം ആയിരുന്നു എസ്റ്റേറ്റിലെ ജോലി…..
അത് കൊണ്ട് തന്നെ ഇരുവരും ആത്മാർത്ഥമായി തന്നെ ആന്റണിക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്ത് കൊടുത്തു കൂടെ നിന്നു…….
അമ്മാവനും അനിയനും ആയതിനാൽ തന്നെ ഇരുവരെയും ആന്റണിക്ക് വിശ്വാസവും ആയിരുന്നു…
മകൾക്ക് 5 വയസ് പൂർത്തിയായ സമയം എബ്രിഡ് നാട്ടിലേയ്ക്ക് തിരികെ പോയി……
പിന്നീടുള്ള അയാളുടെ വരവ് വർഷത്തിൽ ഒരു തവണ മാത്രം ആയി ചുരുങ്ങി…
എസ്റ്റേറ്റിൽ കാര്യങ്ങൾ എല്ലാം ആൻ്റണിയുടെ മേൽനോട്ടത്തിലും ആയി…..
വർഷാ വർഷം വന്നു എസ്റ്റേറ്റിൻ്റെ കാര്യങ്ങളിൽ എല്ലാം അന്വഷിച്ചിരുന്ന എബ്രിഡ് പിന്നീട് അങ്ങോട്ട് വരവ് ഇല്ലാതെ ആയി…
അലക്‌സിന് പത്തു വയസുള്ളപ്പോൾ ആയിരുന്നു ഇബ്രിഡ് അവസാനമായി വന്നത്… പിന്നീട് നീണ്ട ഇരുപത് വര്ഷക്കാലം അയാളുടെ ഒരു അറിവും ആർക്കും ഉണ്ടായിരുന്നില്ല…..
അപ്പോൾ പോലും തൻ്റെ ഉത്തരവാദിത്വങ്ങൾ ആൻ്റണി കൃത്യതയോടെ നിറവേറ്റി…. എസ്റ്റേറ്റിന്റെ എല്ലാ ചിലവുകളും കഴിഞ്ഞു ഉള്ള ഓരോ രൂപയും അയാൾ നിധി പോലെ സ്വരുകൂട്ടി വച്ചു….