ശരത് രേഖകള്‍ 3 [സ്മിത]

Posted by

“അല്ലെന്ന് ഉള്ളേന് തെളിവുണ്ട് എന്‍റെ കയ്യി..”

 

ആളിലേക്ക് മുഖമടുപ്പിച്ച് ഞാന്‍ പറഞ്ഞു.

 

“ആ തെളിവ് അനുസരിച്ച് നീയെല്ലാ ലിമിറ്റും ബ്രേക്ക് ചെയ്തു..”

 

“എന്നാ തെളിവ്?”

 

അവള്‍ ശബ്ദമുയര്‍ത്തി.

 

“ശരത്ത് വെറുതെ ഇല്ലാത്തത് പറയരുത് കേട്ടോ,”

 

“രേഖേ, നിന്‍റെയീ നട്ടാക്കുരുക്കാത്ത നൊണ കേട്ടിട്ട്  എനിക്ക് ചര്‍ദ്ധി ക്കാന്‍ വരുന്നുണ്ട് കേട്ടോ…”

 

“എന്ത് ബേസിലാ ശരത്ത് ഇതൊക്കെ പറയുന്നേ?”

 

“ബേസ് എന്നതാന്ന് ഞാനിപ്പോള്‍ പറയുന്നില്ല,”

 

സ്വരത്തില്‍ പരമാവധി ശാന്തത വരുത്തി ഞാന്‍ പറഞ്ഞു.

 

“സത്യം മുഴുവനും പറയാന്‍ ഒരു ചാന്‍സും കൂടി തരാം ഞാന്‍. എന്നിട്ടും എന്തേലും നീ ഒളിച്ചാല്‍  ഒറപ്പാ രേഖേ ഡിവോഴ്സ് നോട്ടീസില്‍ സൈന്‍ ചെയ്യാന്‍ ഒരുങ്ങിക്കോ,”

 

“ശരത്ത് പ്ലീസ്!”

 

“ഷട്ട് അപ്പ്!”

 

ഞാന്‍ ശബ്ദമുയര്‍ത്തി.

 

“പറഞ്ഞു തൊടങ്ങിക്കോ! റിമെംബര്‍! ഈഫ് യൂ ടെല്‍ എനി ലൈ…ഈഫ് ഐ ക്യാച്ച് യൂ, നീ ഈ വീട്ടീന്ന് പൊറത്ത് ആരിക്കും…”

 

രേഖ എന്നെ മിഴിച്ചു നോക്കി.

പഠിച്ച കള്ളി തന്നെ, അവള്‍ടെ നോട്ടം കണ്ടില്ലേ!

ഞാന്‍ മന്ത്രിച്ചു.

മുഖം കണ്ടാല്‍ അതി സുന്ദരിയായ ഒരു മാലാഖയെപ്പോലെ.

നിഷ്ക്കളങ്ക!

എന്നിട്ട്  പറയുന്ന നുണയും ചെയ്യുന്ന കാര്യവും!

പെറ്റ തള്ള പോലും സഹിക്കില്ല!

 

“എന്നെ എന്തിനാ ശരത്ത് ഇങ്ങനെ ടോര്‍ച്ചര്‍ ചെയ്യുന്നേ?”

 

അവളുടെ സ്വരം ദയനീയമായി.

 

“ഞാന്‍ ചോദിക്കാം,”

 

കര്‍ക്കശ സ്വരത്തില്‍ ഞാന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *