“ആ… ഒരു വിധം തട്ടീം മുട്ടീം…”..
ആ വിഷയം സംസാരിക്കാൻ ബാലന് താൽപര്യമില്ലെന്ന് കുട്ടന് മനസിലായി.. ഇത് വരെ അമ്മയും, ഇപ്പോ ഭാര്യയും അദ്ധ്വാനിച്ച് കൊണ്ടുവരുന്നത് തിന്ന് ജീവിക്കുന്ന ഒരു ചെറ്റയാണിവൻ..
“ബാലന് പണിയെന്തേലും വേണേൽ എന്നോട് പറഞ്ഞാ മതി… കോലോത്ത് എന്തെങ്കിലും ശരിയാക്കാം…”..
ബാലൻ പല്ലിറുമ്മി.. അവന് തീരെ ഇഷ്ടമില്ലാത്ത കാര്യമാണത്..
“ ഞാൻ പറയാം കുട്ടേട്ടാ… കുറച്ച് ദിവസമായി ഒരു മേല് വേദന… അത് മാറിയാ ഞാൻ വരാം…”..
തൽക്കാലം രക്ഷപ്പെടാനായി ബാലൻ പറഞ്ഞു…
മദ്യപിച്ചിട്ട് കാലമൊരു പാട് ആയത് കൊണ്ടാവാം, ഒരു കുപ്പി ഉള്ളിൽ ചെന്നപ്പോ തന്നെ കുട്ടന് അത്യാവശ്യം പൂസായി..
പച്ചക്കുരുമുളക് അരച്ചുണ്ടാക്കിയ ബീഫും കൂട്ടി അരക്കുപ്പി കൂടി കുട്ടനടിച്ചു.. അതിൽ ബാക്കിയുണ്ടായത് ബാലന് കൊടുത്തു..
നേരം സന്ധ്യയായിത്തുടങ്ങിയിരുന്നു..
പൈസ കൊടുത്തപ്പോ ഷാപ്പ് കാരൻ പരിചയഭാവത്തിലൊന്ന് ചിരിച്ചു..
“കുട്ടനെ ഇങ്ങോട്ടൊന്നും കാണാറില്ലല്ലോ… ഇന്നെന്ത് പറ്റി… ?”..
അയാൾ ലോഹ്യം ചോദിച്ചു..
“ നിർത്തിയതാ പരമുച്ചേട്ടാ… ഇന്ന് തുടങ്ങാൻ തോന്നി… ഇനിയെന്നും നമുക്ക് കാണാം… “..
കുട്ടൻ പുറത്തേക്കിറങ്ങി നടന്നു.. ഒപ്പം ബാലനും…
“ നീ പോരുന്നുണ്ടോ ബാലാ… ?”..
ബൈക്കിൽ കയറിക്കൊണ്ട് കുട്ടൻ ചോദിച്ചു..
“ഇപ്പോ വരുന്നില്ല കുട്ടേട്ടാ… കുറച്ചൂടെ കഴിയും…”..
ബാലൻ വീണ്ടും തല ചൊറിഞ്ഞു…കുട്ടൻ പോക്കറ്റിൽ നിന്നും അഞ്ഞൂറിന്റെ ഒരു നോട്ടെടുത്ത് ബാലന് നീട്ടി.. ബാലനത് ചാടിപ്പിടിച്ചു..