കാലം കഴിഞ്ഞ് അമ്മയ്ക്ക് ഒരു വിശേഷം 1 [Vaisakh Murali]

Posted by

 

അമ്മ ചെറുതായി ചിരിച്ചു.

“നിനക്ക് ഈ വർഷം ലീവ് ഒന്നുമില്ലേ? കുറച്ചു ദിവസം ഇവിടേ വന്നു നിൽക്കടാ. നമുക്ക് അമ്പലത്തിൽ ഒക്കെ ഒന്ന് പോവാം. എന്തോ മനസിന് ഒരു സമാധാനമില്ല.”

 

ഞാൻ ഒരു ദീർഘശ്വാസം വിട്ടു.

 

“അമ്മ, എന്തെങ്കിലും വിഷമമുണ്ടോ?

ഈ വർഷം ലീവ് ഒന്നും എടുത്തിട്ടില്ല. മുപ്പത് ദിവസം ബാക്കി ഉണ്ട് — ഓണത്തിന് എല്ലാം ഒരുമിച്ച് ഇടുക്കാം എന്ന് കരുതിയതാ.”

 

“കാര്യമായിട്ട് ഒന്നുമില്ലടാ,” അമ്മ പറഞ്ഞു, പക്ഷേ ശബ്ദം അതിനൊത്ത് വന്നില്ല.

 

“ഓണത്തിന് വേണ്ട, ഈ വീക്കെൻഡ് തന്നെ വാ. ഒരു രണ്ടുദിവസം എങ്കിലും കൂടെയുണ്ടായാൽ മതി.”

 

“ശരി അമ്മ, നോക്കാം. ഇന്ന് ബുധനാഴ്ച അല്ലേ — ലീവ് അപ്രൂവ് ആകുമെങ്കിൽ വെള്ളിയാഴ്ച രാത്രി തന്നെ വരാം,” ഞാൻ പറഞ്ഞു.

 

“നീ കാര്യമായിട്ട് ശ്രെമിക്ക്, നാളെ വിളിക്കാം,” എന്ന് പറഞ്ഞ് അമ്മ കോൾ കട്ട് ചെയ്തു.

 

ഫോൺ വച്ച് കണ്ണ് അടച്ച ഞാൻ, ആ ചിരിയുടെ പിന്നിലെ വിഷമം മനസ്സിൽ ആലോചിച്ചു കൊണ്ടിരുന്നു.

 

ബാംഗ്ലൂരിലെ ഈ ജീവിതം നിർത്തി വീട്ടിലേക്ക് മടങ്ങി പോകാൻ പറ്റുന്ന ഒരു ജോലി കിട്ടിയാലോ… പൈസ കുറവായാലും സാരമില്ല.

 

അമ്മയുടെ കൂടെ ആരുമില്ല, എന്റെ സാന്നിധ്യം അമ്മ ഒരുപാട് ആഗ്രഹിക്കുന്നു…

 

…………

 

രണ്ട് ദിവസങ്ങൾക് ശേഷം!

 

അങ്ങനെ, ഏതാണ്ട് നാല് മാസങ്ങൾക്കു ശേഷം, വീണ്ടും വീട്ടിലേക്ക് പോവുകയാണ്. അന്നു വന്നത് രണ്ടുദിവസം മാത്രം ആയിരുന്നെങ്കിലും, ഈ തവണ — 30 ദിവസം മുഴുവനും അമ്മയോടൊപ്പം നിൽക്കാൻ കഴിയുമെന്ന സന്തോഷം മനസിലും മുഖത്തും നിറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *