അപ്പോളേക്കും സമയം വൈകുന്നേരം ആയിരുന്നു..
ഞാൻ ഇറങ്ങുമ്പോഴും ഫിദ യെ ഞാൻ കണ്ടില്ല..
അങ്ങനെ ഞാൻ വണ്ടിയുമായി നാടില്ലേക്ക് തിരിച്ചു..
പോകുന്ന വഴിയിലൊക്കെ ഞാൻ പണ്ടത്തെ കാര്യങ്ങൾ എൻ്റെ ഓർമയിൽ വന്നു.. അതെൻ്റെ മനസിനെ വേദനിപ്പിച്ചു..
ഫേസ്ബുക്കിലൂടെ പരിചയ പെട്ട ഒരാളെ കല്യാണം കഴിച്ചതിൽ അവളോട് എനിക്ക് ദേഷ്യം വന്നു..
പോരാത്തതിന് എന്നെക്കാൾ അത്യാവശ്യം നല്ല സാഹചര്യത്തിലാണ് അവൻ ഉള്ളതും അതൊക്കെ കൊണ്ടായിരിക്കും എന്നെ വിട്ട് അവൾ അങ്ങോട്ട് പോയത്…
ചിന്തകൾ എന്നെ കൂടുതൽ വിഷമത്തിലേക്ക് കൊണ്ട് പോയി…
ഞാൻ നാട്ടിൽ എത്തി.
ദിവസങ്ങൾ കടന്നു പോയി..
കൂട്ടുകാരെല്ലാം എൻ്റെ മൂഡ് ഓഫ് ആയ മുഖം കണ്ടിട്ട് കാര്യങ്ങൾ അന്വേഷിച്ചു..
അവരിൽ നിന്ന് ഞാൻ ഒഴിഞ്ഞുമാറി.
ദിവസങ്ങൾ പിന്നേം കടന്ന് പോയി…
ഒരു ദിവസം രാവിലെ നൗഷാദിൻ്റെ ഫോൺ വിളി കേട്ടാണ് ഞാൻ എണീറ്റത്.
അവൻ വിളിച്ചിട്ട് അവൻ പോകാനുള്ള ഡേറ്റ് അടുത്തെന്നും, ഞാൻ ഇപ്പോളാണ് അങ്ങോട്ട് വരുന്നതെന്നും അറിയാനാണ് വിളിച്ചത് പിന്നെ പ്രത്യേകം വേറെ ഒരു കാര്യം പറഞ്ഞു..
രണ്ട് ദിവസം അവിടെ നോക്കണം എന്നും..
എല്ലാത്തിനും ഒക്കെ പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്തു…
ഞാൻ അന്ന് മുഴുവൻ ആലോചിച്ചു..
പോകണോ അതോ വേണ്ടയോ എന്ന്..
മുന്നോട്ട് അവനെകൊണ്ട് ആവിശ്യം ഉള്ളതുകൊണ്ട് എനിക്ക് പോകാതിരിക്കാൻ കഴിഞ്ഞില്ല…
പിറ്റേന്ന് ഞാൻ രാവിലെ എണീറ്റ് അങ്ങോട് പോയി…
എനിക്ക് കഴിഞ്ഞ പ്രാവിശ്യത്തെതിനേക്കാൾ നല്ല സ്വീകരണം ആണ് അവൻ ഒരുക്കിയത്….