ഞാൻ : വേണ്ട…
നൗഷാദ് : അതെന്തേ നീ കഴിപ്പ് നിർത്തിയോ…
ഞാൻ : അതല്ല തിരിച്ച് വണ്ടി ഓടിക്കാനുള്ളതല്ലേ ..
നൗഷാദ് : അതിനു നീ എന്ന് പൊന്നില്ലാലോ..
ഞാൻ: പോണം നാട്ടിൽ കുറച്ചു പരിപാടി ഏറ്റിട്ടുണ്ട് ..
നൗഷാദ് : നീ ഇത്രേം ദൂരം വണ്ടി ഒട്ടിച്ച് വന്നിട്ട് ഇന്ന് തന്നെ പോകുന്നത് ശരിയല്ല..
എന്ന് ഇവിടെ നിന്നിട്ട് നാളെ പോകാം..
ഇവിടുത്തെ സ്ഥലമൊക്കെ ഒന്ന് കാണം..
ഞാൻ : ഇന്ന് വേണ്ട.. ഇനിയും സമയം ഉണ്ടല്ലോ നമ്മൾ ഇപ്പൊ പാർട്നേഴ്‌സ് ആവാൻ പോവല്ലേ…
നൗഷാദ് : എന്നാലും..
ഞാൻ : ഒരു എന്നാലും ഇല്ല.. ഈ പ്രാവിശ്യം എന്നെ വെറുതെ വിട് അടുത്ത പ്രാവശ്യം വരുമ്പോൾ ഞാൻ അതിനായിട്ട് വരാം…
നൗഷാദ് : നിൻ്റെ ഇഷ്ടം.. പിന്നെ ഞാൻ രണ്ട് ആഴച്ച കഴിഞ്ഞാൽ തിരിച്ചു പോകും…
ഒരു പ്രോഗ്രാം ഉണ്ടവിടെ..
ഞാൻ : പിന്നെ എപ്പോ വരും..
നൗഷാദ് : ഒരു മൂന്നു മാസം അവിടെ നിക്കണം… കുറച്ച് തിരക്കും ആയിരിക്കും..
ഞാൻ : എന്നാൽ ഞാൻ നീ പോകുന്നതിൻ്റെ രണ്ടു ദിവസം മുന്നേ വരാം
നിനക്ക് തിരക്കുണ്ടാവുമോ..
നൗഷാദ് : എന്ത് തിരക്ക്.
ഞാൻ : അല്ല ഭീവിയുമായി കറങ്ങൾ…അങ്ങനെ എന്തെങ്കിലും.
നൗഷാദ് : ഇത് ആദ്യമായൊന്നും അല്ലല്ലോ പോകുന്നത്…
കരങ്ങൾ കറങ്ങൽ ഒന്നും ഇല്ല..
നീ വാ…
ഉണ്ടേൽ നിനക്കും കൂടലോ ഞങ്ങളുടെ കൂടെ..
ഞാൻ: ഞാൻ വിളിക്കാം..
നൗഷാദ് : വിളിച്ചാൽ പോരാ എന്തായാലും വരണം..
ഞാൻ : ശരി…
എന്നും പറഞ്ഞ് ഞാൻ ഇറങ്ങാൻ നോക്കി..