പറഞ്ഞു വന്നപ്പോ കുഴപ്പമില്ല
പക്ഷേ എൻ്റെ ഇപ്പോലുള്ള ജോലിയിൽ നിന്ന് ഉത്തരവാദിത്തം ഒഴിഞ്ഞ് വരാനുള്ള ഒരു സമയം ഞാൻ അവനോടു ചോദിച്ചു..
അതൊക്കെ ശരിയാക്കാമെന്ന് പറഞ്ഞു…
അപ്പോളേക്കും ഉച്ചയായിരുന്നു…
അവൻ്റെ വീട്ടിൽ തന്നെയാണ് അവൻ ഭക്ഷണം ഒരുക്കിയത്…
നൗഷാദ് : വാ താഴേക്ക് പോയി ഭക്ഷണം കഴിച്ചിട്ട് ബാക്കി സംസാരിക്കാം…
ഞാൻ : എന്നാ ശരി,,
എന്ന് പറഞ്ഞ്.. താഴേക്ക് നടന്നു…
താഴെ എത്തുമ്പോഴേക്കും മേശയിൽ ബിരിയാണി സെറ്റ് ചെയ്തു വെച്ചിരുന്നു..
ഞാൻ: ഇതൊക്കെയാരാ ഉണ്ടാക്കിയത്..
നൗഷാദ് : ഭാര്യ.. അത്യാവശ്യം ഭക്ഷണം ഉണ്ടാക്കും, കഴിച്ച് നോക്ക് എന്നിട്ട് അഭിപ്രായം പറയ്..
ഞാൻ : പറയും പോലെ നിൻ്റെ ബീവിയെ കണ്ടില്ലല്ലോ…?
നൗഷാദ് : അവള്.. ആരെങ്കിലും വരുമെന്ന് പറഞ്ഞാൽ പിന്നെ അടുക്കളയിൽ ആയിരിക്കും…
ഫിദാ……
നൗഷാദ് നീട്ടി വിളിച്ചു…
ഇതാ ഇക്ക ഇപ്പൊ വരാം…
അടുക്കളയിൽ നിന്ന് അവളു മറുപടി നൽകി..
നൗഷാദ് : ആ…. ആ.. നിനക്ക് സ്ഥലമ്മറിയുമായിരിക്കും അവളും കണ്ണൂരാണ്..
എനിക്ക് കുറെ കല്യാണം നോക്കി.. ഒന്നും നടന്നില്ല, ഒന്നാമത്തെ ഞാൻ നാട്ടിൽ ഉണ്ടാവല്ലില്ലല്ലോ…
അവസാനം ഫെയ്സ്ബുക്ക് വഴിയാണു പരിജയപെട്ടത്. പിന്നെ കുറച്ചു കാലം ചാറ്റി പിന്നെ ഇങ്ങനെയൊക്കെയ്യായി…
അതോണ്ട് കുറച്ചു ദൂരെയാണ് അവളുടെയും എൻ്റെയും വീട്…
അവളുടെ വീട്ടിലേക്ക് പൊക്കും കുറവാണ്..
ഞാൻ : കുട്ടികൾ